കുവൈറ്റ് സിറ്റി : എസ്.എം.സി.എ കുവൈറ്റ് സഭാദിന-ദുക് റാന തിരുനാൾ വിവിധ പരിപാടികളോടെ ജൂലൈ 2 ന് ആഘോഷിച്ചു. റംശാ യാമപ്രാർത്ഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ സിറ്റി ഫർവാനിയ ഏരിയ, സഭാ ഗാനവും, ഫഹാഹീൽ ഏരിയ, എസ്‌എംസിഎ ആന്തവും ആലപിച്ചു.
താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് ലെഗേറ്റ്-സിസി ഗ്ലോബൽ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ തിരുനാൾദിന സന്ദേശം നൽകി.
എസ്‌എംസിഎ യുടെ ചരിത്ര താളുകളിലേക്കു ഒരു പുതിയ അധ്യായം കൂടി എഴുതി ചേർക്കപ്പെട്ട് , എസ്‌എംസിഎ വിഷൻ-വീഡിയോ ന്യൂസ് ബുള്ളറ്റിന്റെ പ്രകാശന കർമ്മം നോർത്തേൺ അറേബ്യ സിറോ മലബാർ എപ്പിസ്കോപ്പൽ വികാർ ഫാ. ജോണി ലോണിസ് മഴുവഞ്ചേരി നിർവഹിച്ചു.

ബാലദീപ്തി കുട്ടികളുടെ മാർഗം കളി, സംഘ നൃത്തം, സമൂഹ ഗാനം എന്നിവയും മുതിർന്നവർ അവതരിപ്പിച്ച സുറിയാനി ഗാനം, സംഘ ഭക്തി ഗാനം എന്നിവയും ആഘോഷങ്ങൾക്ക് മിഴിവ് കൂട്ടി. സമ്മേളനത്തിൽ എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ,ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ ,ട്രെഷറർ സാലു പീറ്റർ,എസ്എംവൈ എം പ്രസിഡന്റ് നാഷ് വർഗീസ്, ബാലദീപ്തി പ്രസിഡന്റ് നേഹ ജയ്‌മോൻ എന്നിവർ സംസാരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.