ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുളള വിമാന സർവ്വീസുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് യുഎഇ അധികൃതരില്‍ നിന്ന് ഔദ്യോഗിക അറിയിപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. എന്നാൽ പല വിമാനകമ്പനികളും ടിക്കറ്റ് ബുക്കിംഗ് തുടരുകയാണ്. ജൂലൈ പകുതിക്ക് ശേഷം ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് വിമാനസർവ്വീസുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയുടെ മന്ത്രി തല സംഘം യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡർമാരുമായി സാഹചര്യങ്ങള്‍ വിലയിരുത്തി. ഇന്ത്യയിലെ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യം വിമാനസർവ്വീസുകള്‍ പുനരാരംഭിക്കുന്നതിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.
അതേസമയം പല വിമാനകമ്പനികളും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍, ഏത് തിയതിയിലേക്കും പണം നല്‍കാതെ ടിക്കറ്റ് മാറ്റിയെടുക്കുന്നതിനുളള സൗകര്യം കൂടി നല്‍കുന്നുണ്ട്. എന്നിരുന്നാല്‍ തന്നെയും ഔദ്യോഗികമായി വിമാനസർവ്വീസുകള്‍ പുനരാംരംഭിക്കുന്നത് സംബന്ധിച്ച് യുഎഇയുടെ അറിയിപ്പ് വന്നതിനുശേഷം ടിക്കറ്റെടുക്കുന്നതായിരിക്കും ഉചിതമെന്നാണ് ഈ രംഗത്തുളളവർ പറയുന്നത്.
അതിനിടെ വിമാനവിലക്ക് നീണ്ട പശ്ചാത്തലത്തില്‍ വിസാ കാലാവധി അവസാനിച്ചവരും നിരവധി. ഇക്കാര്യത്തിലും യുഎഇയുടെ അനുഭാവ പൂർണമായ നീക്കമുണ്ടാകുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.