തിരുവനന്തപുരം: സംഗീത സംവിധായകന്‍ മുരളി സിത്താരയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 65 വയസായിരുന്നു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
1987ലിറങ്ങിയ 'തീക്കാറ്റ്' എന്ന ചിത്രത്തിലൂടെയാണ് സംഗീത സംവിധായകനായി തുടക്കം കുറിച്ചത്. 'ഒരുകോടിസ്വപ്നങ്ങളാല്‍ തീര്‍ത്തൊരഴകിന്റെ മണിമഞ്ചലില്‍' എന്ന തീക്കാറ്റിന് വേണ്ടിയൊരുക്കിയ ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടംപിടിച്ചിരുന്നു. ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്പിളിപ്പൂവേ നീയുറങ്ങൂ എന്നിവ മുരളി സിത്താരയുടെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്.
1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ ചേര്‍ന്നു. ഇതോടെ സിനിമയുമായുള്ള ബന്ധം ഉപേക്ഷിച്ചു. ഇവിടെ സീനിയര്‍ മ്യൂസിക് കമ്പോസര്‍ ആയി പ്രവര്‍ത്തിച്ചു. ആകാശവാണിയില്‍ വച്ച് പതിനായിരത്തിലധികം പാട്ടുകള്‍ മുരളി സിത്താര ഒരുക്കിയിട്ടുണ്ട്. ലളിതഗാനം, ഉദയഗീതം തുടങ്ങി നിരവധി പരിപാടികള്‍ക്ക് പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളില്‍, കെ.ജയകുമാറിന്റെ കളഭമഴയില്‍ ഉയിരുമുടലും, ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയ ലളിതഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനക്കും പോസ്റ്റ് മോര്‍ട്ടത്തിനും ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സംഭവത്തിര്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.ശോഭനകുമാരിയാണ് ഭാര്യ. മക്കള്‍: മിഥുന്‍ മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍ ), വിപിന്‍. മരുമകള്‍ നീതു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.