മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയുടെ നിയമനം വിവാദത്തില്‍

തിരുവനന്തപുരം: കേരള സര്‍വകലാശാല മലയാള മഹാനിഘണ്ടു മേധാവി നിയമനത്തിലെ യോഗ്യതാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ആരോപണം. വിജ്ഞാപനത്തില്‍ നിശ്ചയിക്കപ്പെട്ട ബിരുദയോഗ്യതകളോടൊപ്പം സംസ്‌കൃത ഭാഷാ ഗവേഷണ ബിരുദമാണ് കൂട്ടിച്ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ആര്‍.മോഹനനന്റെ ഭാര്യ ഡോക്ടര്‍ പൂര്‍ണിമ മോഹനനെ ഈ തസ്തികയില്‍ നിയമിച്ചത് വിവാദമായിരുന്നു.

മലയാള മഹാനിഘണ്ടു മേധാവിയായി ഡോക്ടര്‍ പൂര്‍ണിമ മോഹനനെ നിയമിച്ചതിനെതിരെ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണ് നിയമനം എന്ന് പരായില്‍ പറയുന്നു. അനധികൃത നിയമനത്തിനെതിരെ കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.