കുവൈറ്റ് സിറ്റി : വായന കുട്ടികളിലെ പ്രതിഭയെ ജ്വലിപ്പിക്കുമെന്നും മാതൃഭാഷാസ്നേഹം സാംസ്കാരികത്തനിമയിൽ വളരാൻ കുട്ടികളെ സഹായിക്കുമെന്നും പ്രശസ്ത ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം പറഞ്ഞു. മലയാളം മിഷൻ - എസ്.എം സി.എ കുവൈറ്റ് മേഖലാ പഠന കേന്ദ്രങ്ങളുടെ സംയുക്ത ഓൺലൈൻ പ്രവേശനോത്സവം -2021 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാല സാഹിത്യത്തിലേക്ക് താൻ കടന്നു വന്നതും കുഞ്ഞു പാട്ടുകൾ പിറക്കുന്നതുമൊക്കെ വിശദീകരിച്ച് പള്ളിപ്പുറം കുട്ടികളുമായി നടത്തിയ സർഗ്ഗ സല്ലാപം ഹൃദ്യമായിരുന്നു.
എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് ആമുഖ പ്രഭാഷണം നടത്തി. കുവൈറ്റ് ചാപ്റ്റർ കോർഡിനേറ്റർ സജി ജനാർദ്ദനൻ, എസ് എം സി എ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ , ബാലദീപ്തി പ്രസിഡണ്ട് നേഹ ജെയ്മോൻ, മാത്യു മറ്റം, പഠനകേന്ദ്രം പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നേർന്നു. കുട്ടികളുടെ കലാ വിരുന്നുകളുടെ അകമ്പടിയോടുകൂടി നടന്ന പ്രവേശനോത്സവ പരിപാടികൾക്ക് എസ് എം സി എ വൈസ് പ്രസിഡന്റ് ഷാജിമോൻ ഈരേത്ര, അക്കാദമിക് കോഡിനേറ്റർ ബോബി കയ്യാലപറമ്പിൽ, ടോം വയലിൽ, അനീഷ് ഫിലിപ്പ് എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.