ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയതില്‍ വ്യാപക പ്രതിഷേധം; നടു റോഡില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍

ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയതില്‍ വ്യാപക പ്രതിഷേധം; നടു റോഡില്‍ മുട്ടുകുത്തി പ്രാര്‍ത്ഥിച്ച് വിശ്വാസികള്‍

ന്യൂഡല്‍ഹി: ദക്ഷിണ ദില്ലിയിലെ അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ കത്തോലിക്കാ ദേവാലയം പൊളിച്ചു മാറ്റിയ ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നടപടിയില്‍ വ്യാപക പ്രതിഷേധം.

ഇതിന്റെ ഭാഗമായി ഇടവക വികാരി ഫാ. ജോസ് കന്നുംകുഴിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ പള്ളിക്കു സമീപം നടത്തി വരുന്ന പ്രാര്‍ത്ഥനാ യജ്ഞം തുടരുകയാണ്. വൈകുന്നേരം ജപമാലയും വിശുദ്ധ കുര്‍ബ്ബാനയും ഉണ്ടായിരിക്കും. തുടര്‍ന്ന് മെഴുകു തിരികള്‍ തെളിയിച്ച് പ്രതിഷേധിക്കും.


ഇന്ന് രാവിലെ പത്തിനാണ് ഡല്‍ഹി ഡവലപ്പ്‌മെന്റ് അഥോറിട്ടിയുടെ നേതൃത്വത്തില്‍ ദേവാലയം പൊളിച്ചത്. മൂന്ന് ജെസിബികളുമായെത്തിയ സംഘത്തിന് സുരക്ഷയൊരുക്കാന്‍ നൂറിലധികം പോലീസുകാരുമുണ്ടായിരുന്നു. സംഭവമറിഞ്ഞെത്തിയ വിശ്വാസികളെ പള്ളിയുടെ കോമ്പൗണ്ടില്‍ പോലും പ്രവേശിപ്പിക്കാതെ അധികൃതര്‍ തടയുകയായിരുന്നു.

ദേവാലയം പൊളിച്ചു മാറ്റണമെന്ന് നോട്ടീസ് ലഭിച്ചത് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്. നോട്ടീസിന് മറുപടി കൊടുക്കാന്‍ പോലും സമയം നല്‍കാതെയാണ് പള്ളി പൊളിച്ചു മാറ്റിയതെന്ന് ഇടവകാംഗങ്ങള്‍ സീന്യൂസിനോട് പറഞ്ഞു.


സീറോ മലബാര്‍ സഭയുടെ ഡല്‍ഹി-ഫരീദാബാദ് രൂപതയ്ക്കു കീഴിലുള്ളതാണ് അന്ധേരിയാ മോറിലുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയം. പത്ത് വര്‍ഷം മുമ്പ് പണിത ദേവാലയമാണിത്. ഇടവകയുടെ കീഴില്‍ മലയാളികളടക്കം അഞ്ഞൂറിലധികം കുടുംബങ്ങളുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.