കൊച്ചി: കൈവെട്ട് കേസിലെ പ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. രണ്ടാംഘട്ട വിചാരണ നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയത്. രണ്ടാംഘട്ട വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. കോവിഡ് സാഹചര്യത്തില്‍ വിചാരണ നീട്ടിവയ്ക്കണം എന്നായിരുന്നു പ്രതികളുടെ ആവശ്യം. എന്നാല്‍ വിചാരണ നടപടികള്‍ ഓണ്‍ലൈനായതിനാല്‍ കോവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് എന്‍ഐഎ കോടതിയെ അറിയിച്ചു.
പ്രതികളും സാക്ഷികളും വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാകുന്നത് കൊണ്ട് തിരിച്ചറിയല്‍ ബുദ്ധിമുട്ടാണെന്നുള്ള ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല. രണ്ടാം പ്രതി സജില്‍, ഒന്‍പതാം പ്രതി നൗഷാദ് എന്നിവരാണ് കോടതിയെ സമീപിച്ചത്. രണ്ടാംഘട്ട വിചാരണ നീട്ടി വയ്ക്കണമെന്ന പ്രതികളുടെ ആവശ്യം നേരത്തെ വിചാരണക്കോടതി തള്ളിയിരുന്നു. 2010 ല്‍ ആണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. പതിനൊന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.