ലഖ്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ തുറന്ന കത്തെഴുതി മുന്‍ ജഡ്ജിമാരും മുന്‍ ഐ.എ.എസ്, ഐ.എഫ്.എസ്, ഐപിഎസ് ഓഫീസര്‍മാരും. സംസ്ഥാനത്ത് കൈവിട്ട ഭരണമാണെന്നും നിയമ വാഴ്ചയുടെ നഗ്നമായ ലംഘനങ്ങളാണ് നടക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു. ഇരുന്നൂറിലധികം പേര്‍ കത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്.
സര്‍ക്കാരിനെതിരെയുള്ള വിയോജിപ്പുകളെ നേരിടാന്‍ ജനങ്ങള്‍ക്കുനേരെ ക്രിമിനല്‍ കേസുകള്‍ ഉപയോഗിക്കുന്നുവെന്നാണ് കത്തില്‍ ആരോപിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കെതിരായി പരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍ ഉപയോഗിക്കുന്നു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ സര്‍ക്കാരിന് പറ്റിയ വീഴ്ചകളും ചൂണ്ടിക്കാട്ടുന്നുണ്ട്.
സര്‍ക്കാരിന്റെ വീഴ്ചകളെ ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികളാണ് ഭരണകൂടം സ്വീകരിക്കുന്നത്. സംസ്ഥാനത്ത് സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ പോലീസ് ആക്രമണങ്ങള്‍ അഴിച്ചുവിടുകയാണ്. പലരേയും അനിയന്ത്രിതമായി തടങ്കലില്‍ വെച്ചിരിക്കുകയാണ്.
ജുഡീഷ്യല്‍ കൊലപാതങ്ങള്‍ അവസാനിപ്പിക്കണം. ഗോരക്ഷയുടെ പേരില്‍ ദേശീയ സുരക്ഷാ നിയമം ദുരുപയോഗം ചെയ്തു. സംസ്ഥാനത്ത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകളും പോലീസും ഉള്‍പ്പെടെ ഭരണത്തിന്റെ എല്ലാ ഭാഗങ്ങളും കൈവിട്ട രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കോവിഡ് പ്രതിസന്ധി കാര്യക്ഷമമായിത്തന്നെ കൈകാര്യം ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.