ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ഭരണഘടനാവിരുദ്ധമോ എന്നതില്‍ മറുപടി നല്‍കാന്‍ കേന്ദ്രത്തിന് രണ്ടാഴ്ച സമയം നല്‍കി സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ രാജ്യദ്രോഹക്കുറ്റമടങ്ങുന്ന 124- എ വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികളിലാണ് സുപ്രീംകോടതി കേന്ദ്രത്തിന് രണ്ടാഴ്ച സമയംനല്‍കിയിരിക്കുന്നത്.
അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാലിനോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോടും ഇക്കാര്യത്തില്‍ മറുപടിനല്‍കാന്‍ ഏപ്രില്‍ 30-ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. മറുപടി ഫയല്‍ചെയ്യാന്‍ രണ്ടാഴ്ചകൂടി വേണമെന്ന ഇവരുടെ അപേക്ഷ ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. കേസ് 27-ന് വീണ്ടും പരിഗണിക്കും.
ഭരണകൂടങ്ങള്‍ക്കെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമപ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. ഭരണഘടന നല്‍കുന്ന അഭിപ്രായസ്വാതന്ത്ര്യത്തിന് എതിരാണ് ഐ.പി.സി. 124-എ എന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. പ്രസ്തുത നിയമത്തിലെ വ്യക്തതക്കുറവ് കാരണം അത് ദുരുപയോഗം ചെയ്യാനും ഏകപക്ഷീയമായി ഉപയോഗിക്കാനും സാധ്യതയുണ്ടെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ ഉള്‍പ്പെടെയുള്ളവരും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.