ക്യാബിനറ്റ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു ; ജ്യോതിരാദിത്യ സിന്ധ്യ പുതിയ റോളിൽ

ക്യാബിനറ്റ് കമ്മറ്റികൾ പുനഃസംഘടിപ്പിച്ചു ; ജ്യോതിരാദിത്യ സിന്ധ്യ പുതിയ റോളിൽ

ഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനസംഘടനയ്ക്ക് പിന്നാലെ ജ്യോതിരാദിത്യ സിന്ധ്യക്ക് പുതിയ റോള്‍ വരുന്നു. പ്രമുഖര്‍ക്കെല്ലാം പുനസംഘടിപ്പിച്ച ക്യാബിനറ്റ് കമ്മിറ്റികളില്‍ സ്ഥാനം ലഭിച്ചിരിക്കുകയാണ്. പരിസ്ഥിതി-തൊഴില്‍ വകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവിനെ നിര്‍ണായകമായ രാഷ്ട്രീയകാര്യ കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സര്‍ബാനന്ദ സോനോവാള്‍, ആരോഗ്യ മന്ത്രി മന്‍സുക് മാണ്ഡവ്യ, ഗിരിരാജ് സിംഗ് എന്നിവരും ഈ ക്യാബിനറ്റ് കമ്മിറ്റിയിലുണ്ട്.


ക്യാബിനറ്റ് കമ്മിറ്റിയില്‍ ഈ നേതാക്കളെല്ലാം ആദ്യമായിട്ടാണ് എത്തുന്നത്. അതേസമയം ഭൂപേന്ദര്‍ യാദവിന്റെ സോനോവാളിന്റെയും മുമ്പ് അവരുടെ വകുപ്പുകളുടെ മന്ത്രിമാരായിരുന്നവരൊന്നും ക്യാബിനറ്റ് കമ്മിറ്റികളില്‍ അംഗങ്ങളായിരുന്നില്ല. സ്മൃതി ഇറാനിയെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ സ്മൃതി ഇറാനി തന്റെ സ്വാധീനം വര്‍ധിപ്പിക്കുന്നു എന്ന് പുതിയ നിയമനത്തിലൂടെ വ്യക്തമാക്കുകയാണ്. നിലവില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രിയാണ് സ്മൃതി ഇറാനി.

നിയമ മന്ത്രി കിരണ്‍ റിജിജുവും കായിക മന്ത്രി അനുരാഗ് താക്കൂറും പാര്‍ലമെന്റ് കാര്യ ക്യാബിനറ്റ് കമ്മിറ്റിയിലാണ് ഉള്‍പ്പെടുത്തിയത്. ഇവരും ആദ്യമായിട്ടാണ് ക്യാബിനറ്റ് കമ്മിറ്റിയിലെത്തുന്നത്. ഇവര്‍ക്കൊപ്പം കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ടയുമുണ്ട്. റിജിജു രവിശങ്കര്‍ പ്രസാദിനും താക്കൂര്‍ പ്രകാശ് ജാദേക്കറിനും പകരക്കാരായിട്ടാണ് കമ്മിറ്റിയില്‍ ഇടംപിടിച്ചത്. വീരേന്ദ്ര കുമാര്‍, തവര്‍ചന്ദ് ഗെലോട്ടിന് പകരം ക്യാബിനറ്റ് കമ്മിറ്റിയില്‍ ഇടംപിടിച്ചു.

നിക്ഷേപവും വളര്‍ച്ചയും തുടങ്ങിയ തീരുമാനങ്ങളെ കുറിച്ചുള്ള ക്യാബിനറ്റ് കമ്മിറ്റിയിലാണ് ജ്യോതിരാദിത്യ സിന്ധ്യയെ ഉള്‍പ്പെടുത്തിയത്. അതേസമയം മുന്‍ വ്യോമയാന വകുപ്പ് മന്ത്രി ഈ കമ്മിര്‌റിയില്‍ അംഗമായിരുന്നില്ല. അശ്വിനി വൈഷ്ണവും, നാരായണ്‍ റാണെയും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപേന്ദ്ര യാദവിനെയും അശ്വിനി വൈഷ്ണവിനെയും എംപ്ലേയ്‌മെന്റ് ആന്‍ഡ് സ്‌കില്‍ ഡെവെലപ്‌മെന്റ് ക്യാബിനറ്റ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആര്‍സിപി സിംഗിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജി കിഷന്‍ റെഡ്ഡിയും ഈ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാണ്. സ്മൃതി ഇറാനി, പ്രഹ്ലാദ് പട്ടേല്‍ എന്നിവരെ പ്രത്യേക ക്ഷണിതാക്കളുടെ സ്ഥാനത്ത് നിന്ന് ഒഴിവാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.