പാലിക്കൂ കൈകളുടെ ശുചിത്വം, അകറ്റൂ പകർച്ചാവ്യാധികളെ ആഗോള കൈകഴുകല്‍ ദിനം ആചരിച്ച് ദുബായ് മുനിസിപ്പാലിറ്റി

പാലിക്കൂ കൈകളുടെ ശുചിത്വം, അകറ്റൂ പകർച്ചാവ്യാധികളെ ആഗോള കൈകഴുകല്‍ ദിനം ആചരിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : വിവിധ സ്കൂളുകളുമായി സഹകരിച്ച് ആഗോള കൈകഴുകല്‍ ദിനം ആചരിച്ച് ദുബായ് മുനിസിപ്പാലിറ്റി. 700 ഓളം വിദ്യാർത്ഥികള്‍ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വ‍‍ർക്ക് ഷോപ്പില്‍ പങ്കാളികളായി. കൈകളുടെ ശുചിത്വം എല്ലാവർക്കുമെന്നുളളതായിരുന്നു ആപ്തവാക്യം. വ്യക്തി ശുചിത്വമാണ് പക‍ർച്ചാവ്യാധികള്‍ പടരാതിരിക്കാനുളള ഏറ്റവും നല്ല മാ‍ർഗമെന്നുളള സന്ദേശമുയർത്തിയാണ് ദിനാചരണം നടത്തിയത്. ദിനാചരണത്തോട് അനുബന്ധിച്ച് നടത്തിയ പെയിന്‍റിംഗ് മത്സരത്തില്‍ 1200 വിദ്യാർത്ഥികള്‍ പങ്കെടുത്തു. രോഗം വരാതിരിക്കുന്നതിനുളള മുന്‍കരുതലുകളില്‍ പ്രധാനമാണ് കൈകളുടെ ശുചിത്വമെന്ന് അടിവരയിടുന്ന മനോഹരമായ കൈകഴുകല്‍ ചിത്രമെന്നുളളതായിരുന്നു പെയിന്‍റിംഗിന്‍റെ വിഷയം. ഇതുകൂടാതെ ഭക്ഷ്യസ്ഥാപനങ്ങള്‍ക്കായി ബോധവല്‍ക്കരണ പരിപാടിയും ദുബായ് മുനിസിപ്പാലിറ്റി നടത്തിയിരുന്നു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.