ഡൽഹി ലിറ്റിൽ ഫ്ലവർ ആരാധനാലയം നശിപ്പിച്ച സംഭവം : കുവൈറ്റ് എസ്എംസിഎ പ്രതിഷേധിച്ചു

ഡൽഹി ലിറ്റിൽ ഫ്ലവർ ആരാധനാലയം നശിപ്പിച്ച സംഭവം : കുവൈറ്റ് എസ്എംസിഎ പ്രതിഷേധിച്ചു

കുവൈറ്റ് സിറ്റി : ഡൽഹിയിൽ ലിറ്റിൽ ഫ്ലവർ ആരാധനാലയം നശിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് കുവൈറ്റ് എസ്എംസിഎ മെഴുകുതിരി തെളിച്ച് മതേതര സന്ധ്യ ആചരിച്ചു. ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുകയും മതസ്വാതന്ത്ര്യത്തെ ഹനിക്കുകയും ചെയ്ത നടപടികൾക്കെതിരെ എസ്എംസിഎ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡൽഹിയിലെ ക്രൈസ്തവ സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ചൊവ്വാഴ്ച രാത്രി മതേതര പ്രതിജ്ഞ ചൊല്ലി മെഴുകുതിരികൾ തെളിച്ചത്.  അംഗങ്ങൾ അവരവരുടെ വീടുകളിൽ തിരികൾ കത്തിച്ച് സൂമിലൂടെയാണ് പ്രതിഷേധത്തിൽ പങ്കു ചേർന്നത്.

ആരാധാനാലയ  നശീകരണ നടപടിയിൽ പ്രതിഷേധം അറിയിച്ച് എസ്എംസിഎ പ്രസിഡന്റ് ബിജോയ് പാലാക്കുന്നേൽ പ്രമേയം അവതരിപ്പിച്ചു. എസ് എം വൈ എം പ്രസിഡന്റ് നാഷ് വർഗീസ് മതേതര പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. എകെസിസി ഗ്ലോബൽ വൈസ് പ്രസിഡന്റ് സുനിൽ റാപ്പുഴ പ്രമേയത്തെ അധികരിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ, ട്രഷറർ സാലു പീറ്റർ , കൾച്ചറൽ കൺവീനർ കുഞ്ഞച്ചൻ ആന്റണി , ഷാജിമോൻ ഈരേത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി .


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.