ബഹ്റിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് വ്യാപിപ്പിച്ചു

ബഹ്റിന്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് വ്യാപിപ്പിച്ചു

മനാമ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് നീട്ടി ബഹ്റിന്‍. സിവില്‍ ഏവിയേഷന്‍ അഫയേഴ്സാണ് 16 രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തി റെഡ് ലിസ്റ്റ് വിപുലീകരിച്ചത്.



മൊസാംബിക്ക്, മ്യാൻമർ, സിംബാബ്‌വെ, മംഗോളിയ, നമീബിയ, മെക്​സിക്കോ, ടുണീഷ്യ, ഇറാൻ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ഇറാഖ്, ഫിലിപ്പീൻസ്, പനാമ, മലേഷ്യ, ഉഗാണ്ട, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവയാണ്​ പുതുതായി ഉൾപ്പെട്ട രാജ്യങ്ങൾ. ഇന്ത്യ നേരത്തെ തന്നെ റെഡ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ബഹ്റൈന്‍ പൗരന്മാർ ബഹ്റിനില്‍ താമസ വിസയുളളവർ എന്നിവർക്ക് മാത്രമാണ് നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്ന് പ്രവേശനം അനുവദിച്ചിട്ടുളളത്. 14 ദിവസത്തിനുളളില്‍ ഈ രാജ്യങ്ങള്‍ സന്ദ‍ർശിച്ചിട്ടുളളവർക്കും ബഹ്റിനിലേക്ക് പ്രവേശനമില്ല.

പ്രവേശനം അനുവദിച്ചിട്ടുളളവർക്ക് ക്യൂ ആർ കോഡുളള കോവിഡ് പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. യാത്രയ്ക്ക് 48 മണിക്കൂറിനുളളിലുളളതായിരിക്കണം ഇത്. രാജ്യത്തെത്തിയാല്‍ 10 ദിവസത്തെ നിർബന്ധിത ക്വാറന്റീനുമുണ്ട്. ആറ് വയസിനു താഴെയുളളവർക്ക് നിബന്ധനകളില്‍ ഇളവുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.