ദുബായ്: രാജ്യത്ത് പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും ഇന്നും നാളെയും അനുഭവപ്പെടുകയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എന്നാല്‍ ചിലയിടങ്ങളില്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും. രാജ്യത്തിന്റെ കിഴക്ക്- തെക്ക് ഭാഗങ്ങളില്‍ മേഘങ്ങളുണ്ടാകാനും ബുധനാഴ്ച ഉച്ചക്ക് ശേഷം മഴ പെയ്യാനും സാധ്യതയുണ്ട്.

താപനില 44 നും 48 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ പൊടിക്കാറ്റ് വീശും. വ്യാഴാഴ്ച രാവിലെ സാമാന്യം അന്തരീക്ഷ ഈർപ്പം അനുഭവപ്പെടുമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.