റഫാല്‍ വിമാനം: രണ്ടാം സ്‌ക്വാഡ്രണ്‍ 26ന് പ്രവര്‍ത്തനം ആരംഭിക്കും

റഫാല്‍ വിമാനം: രണ്ടാം സ്‌ക്വാഡ്രണ്‍ 26ന് പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: റഫാല്‍ പോര്‍ വിമാനങ്ങളുടെ രണ്ടാം സ്‌ക്വാഡ്രണ്‍ ജൂലൈ 26 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിലവില്‍ ഹരിയാനയിലെ അമ്പാല വ്യോമ താവളത്തിലുള്ള റഫാല്‍ വിമാനങ്ങള്‍ ഉടന്‍തന്നെ ഹാഷിമാരയില്‍ എത്തിക്കും.

സ്‌ക്വാഡ്രണ്‍ 101ന്റെ ഭാഗമായുള്ള വിമാനങ്ങള്‍ പ്രധാനമായും കിഴക്കന്‍ അതിര്‍ത്തിയിലുള്ള ഹാഷിമാരയിലും സ്‌ക്വാഡ്രണ്‍ 17 വടക്കന്‍ മേഖലയിലുള്ള ലഡാക്ക് ഉള്‍പ്പെടുന്ന ചൈനീസ് അതിര്‍ത്തിയിലും പാകിസ്താന്‍ അതിര്‍ത്തിയിലുമാണ് വിന്യസിക്കുക. 2016ല്‍ ഫ്രാന്‍സുമായി ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് 36 റഫാല്‍ വിമാനങ്ങളാണ് ഇന്ത്യ വാങ്ങിയത്. ഇതില്‍ 25എണ്ണം ഇതുവരെ കൈമാറി. ബാക്കിയുള്ളവ ഉടനെ തന്നെ ലഭിക്കും. വിമാനങ്ങളില്‍ ചിലത് ഇപ്പോള്‍ തന്നെ വ്യോമ പട്രോളിംഗിന്റെ ഭാഗമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.