ഓസ്‌ട്രേലിയയില്‍ ഉക്രേനിയന്‍ കത്തോലിക്ക രൂപതയ്ക്ക് പുതിയ മെത്രാന്‍

ഓസ്‌ട്രേലിയയില്‍ ഉക്രേനിയന്‍ കത്തോലിക്ക രൂപതയ്ക്ക് പുതിയ മെത്രാന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയായിയെ ഉക്രേനിയന്‍ കത്തോലിക്ക രൂപതയുടെ ബിഷപ്പായി മൈക്കോള ബൈചോക്ക് സി.എസ്.എസ് സ്ഥാനമേറ്റു. ഓസ്‌ട്രേലിയ കൂടാതെ ന്യൂസിലാന്‍ഡ്, ഓഷ്യാനിയ മേഖലകളും മെല്‍ബണ്‍ ആസ്ഥാനമായ രൂപതയ്ക്കു കീഴിലാണ്.

പരമ്പരാഗത കിഴക്കന്‍ റീത്ത് ശൈലിയിലായിരുന്നു സ്ഥാനാരോഹണച്ചടങ്ങുകള്‍. മെല്‍ബണിലെ സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് പോള്‍ ഉക്രേനിയന്‍ കത്തീഡ്രലിലായിരുന്നു സ്ഥാനരോഹണ ചടങ്ങുകള്‍ നടന്നത്.

41 വയസുകാരനായ ബിഷപ്പ് മൈക്കോള ബൈചോക്ക് ഉക്രേനിയന്‍ പൗരനാണ്. റിഡംപ്‌റ്റോറിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ ഭാഗമായി ഉക്രെയിന്‍, സൈബീരിയ അമേരിക്ക എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എഴുപതു വര്‍ഷം മുന്‍പാണ് ഉക്രേനിയന്‍ ജനവിഭാഗങ്ങള്‍ക്കായി ഓസ്‌ട്രേലിയയില്‍ സഭാ സേവനങ്ങള്‍ തുടങ്ങിയത്. പരമ്പരാഗത ശൈലിയിലായിരുന്നു സ്ഥാനരോഹണ ചടങ്ങുകളെങ്കിലും പാശ്ചാത്യവും പൗരസ്ത്യവുമായ ചടങ്ങുകളുടെ സമ്മേളനം കൂടിയായി ചടങ്ങ് മാറി.

ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഓഷ്യാനിയ എന്നിവിടങ്ങളിലെ ഉക്രേനിയന്‍ വംശജര്‍ക്കായുള്ള മൂന്നാമത്തെ ബിഷപ്പാണ് മൈക്കോള ബൈചോക്ക്.

പുതിയ ചുമതല ഒരേസമയം ബഹുമതിയും വെല്ലുവിളിയുമാണെന്നു സ്ഥാനാരോഹണ ചടങ്ങിനുശേഷം ബിഷപ്പ് മൈക്കോള ബൈചോക്ക് പ്രതികരിച്ചു. വിശ്വാസ സമൂഹത്തെ നല്ല ഇടയനായി നയിക്കുകയാണ് ലക്ഷ്യം. ഇടവകാംഗങ്ങളെയും കത്തോലിക്ക സമൂഹത്തെയും ഭാവിയെ ലക്ഷ്യം വച്ച് മുന്നോട്ടുകൊണ്ടുപോകുമെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

ബിഷപ്പ് പീറ്റര്‍ സ്റ്റാസ്യൂക്കിന്റെ പിന്തുടര്‍ച്ചക്കാരനായിട്ടാണ് ബിഷപ്പ് മൈക്കോള ചുമതലയേറ്റത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.