ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കും; അധിര്‍ രഞ്ജന്‍ ചൗധരി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടര്‍ന്നേക്കും

ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കും; അധിര്‍ രഞ്ജന്‍ ചൗധരി പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടര്‍ന്നേക്കും

ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് അധിര്‍ രഞ്ജന്‍ ചൗധരിയെ മാറ്റിയേക്കില്ലെന്ന് സൂചന. അധിര്‍ രഞ്ജന്‍ ചൗധരിക്ക് പകരം ശശി തരൂരോ മനീഷ് തിവാരിയോ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുമെന്നായിലുന്നു സൂചന.

അധിര്‍ രഞ്ജനെ ഇപ്പോള്‍ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ന്ററി നയരൂപീകരണ സമിതി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ വാദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഹകരണത്തിന് അധിര്‍ രഞ്ജനെ ഒഴിവാക്കിയാല്‍ ബംഗാളില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് ഹൈക്കമാന്‍ഡിന്റെ മനം മാറ്റം.

വിലക്കയറ്റം, ഇന്ധന വിലവര്‍ദ്ധന, കാര്‍ഷിക നിയമങ്ങളടക്കമുള്ള വിഷയങ്ങള്‍ എന്നിവ വര്‍ഷകാല സമ്മേളനത്തില്‍ ഉന്നയിക്കാന്‍ നയ രൂപീകരണ സമിതി തീരുമാനിച്ചു. പ്രതിപക്ഷ നേതൃസ്ഥാനം താന്‍ ഏറ്റെടുക്കില്ലെന്ന് നേരത്തെ തന്നെ രാഹുല്‍ഗാന്ധി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളില്‍ അടുത്ത മൂന്ന് ദിവസത്തിനകം തീരുമാനമായേക്കുമെന്നും ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചന നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.