കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വില 200 കടന്നു; ഓഹരിയുടമകള്‍ക്ക് നേട്ടം 625 കോടി രൂപ

കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വില 200 കടന്നു; ഓഹരിയുടമകള്‍ക്ക് നേട്ടം 625 കോടി രൂപ

കൊച്ചി: കേരളത്തിൽ ഇനി നിക്ഷേപത്തിനില്ലെന്നു മാനേജിങ് ഡയറക്ടർ പ്രഖ്യാപിച്ചതോടെ കുതിച്ചുയർന്ന കിറ്റെക്സ് ഗാർമെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ഇന്നലെയും ഒരു ദിവസം അനുവദനീയമായ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ഓഹരി 10 ശതമാനം വർധനയോടെ 204.05 രൂപയിലെത്തി. മൂന്നു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇത്. ഇതോടെ ഒരാഴ്ച കൊണ്ട് 85 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി വിലയിൽ ഉണ്ടായത്. 110.05 രൂപയിൽനിന്ന് 204.05 രൂപയിലേക്ക്.

കമ്പനിയുടെ വിപണിമൂല്യം 732 കോടി രൂപയിൽനിന്ന് 1,357 കോടി രൂപയായി വർധിച്ചു. അഞ്ച് വ്യാപാര ദിനങ്ങൾ കൊണ്ട് 625 കോടി രൂപയുടെ നേട്ടം. കമ്പനിയുടെ 55.57 ശതമാനം ഓഹരികളും കൈയാളുന്ന മാനേജിങ് ഡയറക്ടർ സാബു ജേക്കബ് ഉൾപ്പെടെയുള്ള പ്രൊമോട്ടർ ഗ്രൂപ്പിനാണ് ഇതിൽ 347 കോടിയുടെയും നേട്ടം.

സാബു ജേക്കബ്ബിന്റെ ഓഹരിയുടെ മൊത്തം മൂല്യം 754 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ഓഹരി വില അന്യായമായി ഉയർന്നതോടെ ബി.എസ്.ഇ കഴിഞ്ഞ ദിവസം കമ്പനിയോട് വിശദീകരണം തേടിയിരുന്നു. തെലങ്കാനയിൽ 1,000 കോടി രൂപ നിക്ഷേപിക്കുന്നതാവാം വില ഉയരാൻ കാരണമെന്നായിരുന്നു അവരുടെ മറുപടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.