ഇസ്ലാംമതം സ്വീകരിക്കാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു; പരാതിയുമായി യുവാവ് കോടതിയില്‍

ഇസ്ലാംമതം സ്വീകരിക്കാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നു; പരാതിയുമായി യുവാവ് കോടതിയില്‍

ചണ്ഡീഗഡ്: ഇസ്ലാമിലേക്ക് മതം മാറാന്‍ ഭാര്യയും കുടുംബവും നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുമായി സിഖ് യുവാവ് കോടതിയില്‍. ഇയാളുടെ പരാതിയെത്തുടര്‍ന്ന് ജൂലൈ 20 ന് കേസ് പരിഗണിക്കുമ്പോള്‍ ഹാജരാകണമെന്ന് കാണിച്ച് ഭാര്യയ്ക്കും കുടുംബത്തിനും കോടതി നോട്ടീസ് അയച്ചു. തന്നെയും പ്രായപൂര്‍ത്തിയാകാത്ത മകനെയും മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി.

2008 ല്‍ ചണ്ഡീഗഡിലെ ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന സമയത്താണ് ഇരുവരും പരിചയപ്പെട്ടത്. സ്റ്റോര്‍ മാനേജറായി ജോലി ചെയ്തിരുന്ന യുവാവിനോട് സെയില്‍സ് ഗേളായ മുസ്ലീം യുവതി വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു.

ഇരുവരും രണ്ട് മതത്തിലുള്ളവരായതിനാല്‍ വിവാഹത്തിന് താല്‍പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ ഒരിക്കലും തന്റെ മതവിശ്വാസങ്ങള്‍ക്ക് എതിരെ നില്‍ക്കുകയോ മതം മാറാന്‍ ആവശ്യപ്പെടുകയോ ചെയ്യില്ലെന്നും യുവതി വാക്ക് നല്‍കിയിരുന്നതായും യുവാവ് പറഞ്ഞു.

വാക്ക് തെറ്റിച്ച ഭാര്യയുടെ കുടുംബം വിവാഹം കഴിഞ്ഞത് മുതല്‍ മതം മാറാന്‍ നിര്‍ബന്ധിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. 2008 ല്‍ ഇതേത്തുടര്‍ന്ന് നാടുവിട്ട ശേഷം മൂന്ന് വര്‍ഷം ഡല്‍ഹിയിലാണ് ഇയാള്‍ താമസിച്ചത്. പിന്നീട് പഞ്ചാബിലേക്ക് മടങ്ങിയെത്തി നാല് വര്‍ഷത്തോളം അമൃത്സറില്‍ താമസിച്ചു.

തങ്ങള്‍ക്ക് ഒരു മകന്‍ ജനിച്ചപ്പോള്‍ കുഞ്ഞിനെ ഭാര്യയുടെ മതത്തിലേക്ക് ചേര്‍ക്കാനും ഭാര്യയും കുടുംബവും ശ്രമിച്ചുവെന്നും യുവാവ് ആരോപിക്കുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഭാര്യ തന്നെ ഇസ്ലാം മതത്തിലേക്ക് മാറാന്‍ നിര്‍ബന്ധിക്കുന്നതെന്നും യുവാവ് പരാതിയില്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.