കണ്ണൂർ: ഇരിട്ടിയിലെ ആറളം ഫാം നഴ്സറിയിൽ ഏതാനും മണിക്കൂറുകൾക്കൊണ്ട് ആനക്കൂട്ടം ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നഷ്ടം. കാട്ടാന ഭീഷണിയിൽ നിന്നും രക്ഷപെടാനായി സ്ഥാപിച്ച് വൈദ്യുതി കമ്പിവേലി ആനക്കൂട്ടം തകർത്തു. 15 ലക്ഷത്തോളം മുടക്കിയാണ് ഈ വേലി നിർമ്മിച്ചത്. വിതരണത്തിനായി നട്ട ഇരുന്നൂറോളം ചെറു തെങ്ങിൻ തൈകൾ ആനക്കൂട്ടം നശിപ്പിച്ചു. ഒരു കുട്ടിയാന ഉൾപ്പെടെ അഞ്ച് ആനകളാണ് നഴ്സറിയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത്.
ഫാമിൽ നിന്നും ഉള്ള വസ്തുക്കൾ ആവശ്യക്കാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഇരിട്ടിയിൽ 'തണൽ' എന്നപേരിൽ മിനി സൂപ്പർ മാർക്കറ്റ് കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. നഴ്സറിയുടെ ഇപ്പോഴത്തെ നാശനഷ്ടങ്ങൾ സൂപ്പർ മാർക്കറ്റിന്റെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കും. അതിനാൽതന്നെ ആനക്കൂട്ടം തകർത്ത വൈദ്യുതിലൈൻ നന്നാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
തെങ്ങുംതൈകൾക്ക് ഒപ്പം കശുമാവും കവുങ്ങും എല്ലാം വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. നേരത്തെ രാത്രിയായിരുന്നു ആന ഭീഷണി എങ്കിൽ ഇപ്പോൾ പകൽ സമയങ്ങളിലാണ് കൃഷിയിടങ്ങളിൽ ആനകൾ എത്തുന്നത്. വനാതിർത്തിയിലെ തകർന്ന ആനമതിൽ ഭാഗത്തു കൂടിയാണ് ആനക്കൂട്ടം ഫാമിൻ ഉള്ളിലേക്ക് പ്രവേശിക്കുന്നത്. വന്യമൃഗങ്ങൾ ഫാമിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാൻ ആന മതിൽ നിർമ്മാണത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.