അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് ഇടഞ്ഞുനില്‍ക്കുന്ന നേതാവായ നവ്ജോത് സിങ് സിദ്ദുവിനെ കൊണ്ടുവന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ദേശീയ അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തെഴുതി മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനാക്കിയാല്‍ അതു സംസ്ഥാന കോണ്‍ഗ്രസിലുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
'സിദ്ദുവിന്റെ പ്രവര്‍ത്തന രീതി കോണ്‍ഗ്രസിന്റേതല്ല. പഴയകാല പാര്‍ട്ടി അംഗങ്ങളെ അതു ചൊടിപ്പിക്കും. ഇതുകാരണം കോണ്‍ഗ്രസ് വിഭജിക്കപ്പെടും.' കത്തില്‍ അമരീന്ദര്‍ സിങ് പറയുന്നു. അതേസമയം, കത്ത് അയച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസ് എംഎല്‍എ രാജ്കുമാര്‍ വെര്‍ക, പാര്‍ട്ടിയിലും മന്ത്രിസഭയിലും വിവിധ സമുദായങ്ങളുടെ പ്രാതിനിധ്യം എത്രത്തോളം വേണമെന്നതിന്റെ കുറിപ്പാണ് കത്തിലുള്ളതെന്നു വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.