കോവിഡ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാന്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി

കോവിഡ് രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ഇളവ്; കേരളത്തിലേക്ക് വരാന്‍ വാക്സിനേഷൻ സർട്ടിഫിക്കറ്റ് മതി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് ഇളവ്. രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട പകരം നെഗറ്റീവ്  സർട്ടിഫിക്കറ്റ്  ആവശ്യമായ എല്ലാകാര്യങ്ങൾക്കും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഈ ഇളവ് ബാധകമാണ്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള പ്രവേശനം, വിവിധ പരീക്ഷകൾ തുടങ്ങി നിരവധി കാര്യങ്ങൾക്ക് നിലവിൽ ആർടിപിസിആർ നെഗറ്റീവാണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം നിർബന്ധമായിരുന്നു. എന്നാൽ ഇപ്പോൾ വാക്സിനെടുത്തവർ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.

വാക്സിനേഷൻ പൂർത്തീകരിച്ചവർക്ക് നിബന്ധനകളിൽ ഇളവ് വേണമെന്ന് മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിൽ നിന്നുൾപ്പെടെ ആവശ്യമുയർന്നിരുന്നു.   ടൂറിസ കേന്ദ്രങ്ങൾ തുറക്കുന്ന സാഹചര്യവുമെല്ലാം പരിഗണിച്ചാണ് സർക്കാർ ഇളവ് നൽകിയത്. മുംബൈ ഉൾപ്പെടെ  മറ്റു ചില സ്ഥലങ്ങളിലും  സമാന രീതിയിൽ ഇളവ് നൽകിതുടങ്ങിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.