ബെംഗളൂരു: ഡെബിറ്റ് കാര്‍ഡിനെക്കുറിച്ച് തെറ്റായ വിവരം നടത്തിയ ബിനീഷിന്റെ അഭിഭാഷകന്‍ കര്‍ണാടക ഹൈക്കോടതിയില്‍ ക്ഷമാപണം നടത്തി. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നു കണ്ടെടുത്ത സ്വര്‍ണക്കടത്ത് പ്രതി അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് കാലാവധി കഴിഞ്ഞതാണെന്ന വാദമുന്നയിച്ചതിനാണ് ക്ഷമാപണം. വാദം വാസ്തവവിരുദ്ധമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കക്ഷി തെറ്റായ വിവരം നല്‍കിയതുകൊണ്ടാണ് കാലാവധി കഴിഞ്ഞതാണെന്നു പറയാനിടയായതെന്ന് അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വിശദീകരിച്ചു.ഡീ ആക്ടിവേറ്റ് (പ്രവര്‍ത്തനരഹിതമാക്കിയ) ചെയ്ത കാര്‍ഡാണിതെന്നു തിരുത്തിപ്പറയുകയും ചെയ്തു. എന്നാല്‍ ഏതു തീയതിയിലാണ് ഡി ആക്ടിവേറ്റ് ചെയ്തതെന്ന ജസ്റ്റിസ് മുഹമ്മദ് നവാസിന്റെ ചോദ്യത്തിന് ഉത്തരം നല്‍കാനായില്ല. തീയതി പറഞ്ഞു വീണ്ടും തെറ്റിക്കുന്നില്ലെന്നും കക്ഷിയോടു ചോദിച്ചതിനു ശേഷം കൃത്യമായി അറിയിക്കാമെന്നുമായിരുന്നു മറുപടി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.