ന്യൂഡല്‍ഹി: സീറോമലബാര്‍ സഭയുടെ തകര്‍ത്ത ദൈവാലയത്തിന് പകരം പുതിയ ദേവാലയം പണിയുമെന്ന് ഉറപ്പ് നല്‍കി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. സഭയുടെ ഡല്‍ഹി ഛത്തര്‍ പുര്‍ അന്ധേരിയ മോഡില്‍ ഉണ്ടായിരുന്ന ദൈവാലയമാണ് തകര്‍ത്തത്. സംഭവത്തില്‍ അന്വേഷണം നടത്തി പുനര്‍നിര്‍മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. ഫരീദാബാദ് രൂപത ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
പള്ളി പൊളിച്ചത് ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള ബ്ലോക്ക് വികസന അധികൃതര്‍ ആണെന്നു കേജരിവാള്‍ സമ്മതിച്ചു. ഡല്‍ഹി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യും. വിശ്വാസി സമൂഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച കേജരിവാള്‍ സംഭവത്തിന്‍ അന്വേഷണം നടത്തുമെന്നും വ്യക്തമാക്കി.
പള്ളി പൊളിച്ച സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും ഉത്തരവാദികളായവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച്ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വികാരി ജനറാള്‍ മോണ്‍. ജോസഫ് ഓടനാട്ട്, ലിറ്റില്‍ ഫ്‌ളവര്‍ പള്ളി വികാരി ഫാ. ജോസ് കന്നുംകുഴി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എ.സി വില്‍സണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.