മാലിയിലെ ആഡംബര ദ്വീപില്‍ അന്തിയുറങ്ങാം; ഒരു രാത്രി തങ്ങാന്‍ 58 ലക്ഷം രൂപ!

മാലിയിലെ ആഡംബര ദ്വീപില്‍ അന്തിയുറങ്ങാം; ഒരു രാത്രി തങ്ങാന്‍ 58 ലക്ഷം രൂപ!

ഡൊര്‍ഫ് ആസ്റ്റോറിയ മാല്‍ഡിവ്‌സ് ഇതാഫുഷി... ഇത് മാലി ദ്വീപിലെ ഒരു സ്വകാര്യ ദ്വീപാണ്. സാധാരണക്കാര്‍ക്ക് ഇതിന്റെ ഫോട്ടോകളും വീഡിയോകളും കണ്ട് ആസ്വദിക്കുകയേ തരമുള്ളൂ. കാരണം അവിടെ പോയി ഒരു ദിവസം താമസിക്കണമെങ്കില്‍ 58 ലക്ഷം രൂപ നല്‍കണം!.

മൂന്നും നാലും ബെഡ്‌റൂമുള്ള ബീച്ച് വില്ലകള്‍, ഓവര്‍ വാട്ടര്‍ വില്ല തുടങ്ങിയവ എല്ലാം ദ്വീപില്‍ ഉണ്ട്. സ്വകാര്യ ക്ലബ് ഹൗസുകള്‍, സ്വിമ്മിങ് പൂള്‍ എന്നിവക്ക് ഒക്കെ പുറകെ വാട്ടര്‍സ് പോര്‍ട്‌സ്, ഡൈവിംഗ് തുടങ്ങിയ വിനോദങ്ങള്‍ക്കും അവസരം ലഭിക്കും. ദ്വീപില്‍ 24 അതിഥികളെ വരെയാണ് ഒരേസമയം ഉള്‍ക്കൊള്ളാന്‍ ആകുക. അതിഥികള്‍ക്ക് ഫ്‌ളൈറ്റ് വഴിയോ ആഡംബര നൗകകള്‍ വഴിയോ ദ്വീപില്‍ എത്താം.

ഒരു രാത്രിക്ക് ആണ് 58 ലക്ഷം രൂപ ഈടാക്കുക. ഇത് കൂടാതെ നിരവധി ആഡംബര സ്വകര്യ ഐലന്‍ഡ് റിസോര്‍ട്ടുകളും മാലി ദ്വീപിലുണ്ട്. കോവിഡ് വ്യാപനം മൂലം അടച്ചിട്ട റിസോര്‍ട്ടുകളും മറ്റും വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയത് ടൂറിസ്റ്റുകളെ ആകര്‍ഷിച്ചേക്കും എന്ന കണക്കു കൂട്ടലിലാണ് സര്‍ക്കാര്‍.

ഇന്ത്യയും, പാക്കിസ്ഥാനും, ശ്രീലങ്കയും ഉള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്. ജൂലൈ 15 മുതലാണ് സന്ദര്‍ശകരെ സ്വീകരിച്ച് തുടങ്ങിയത്



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.