രാജി സന്നദ്ധത അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ; മക്കളെ കേന്ദ്ര മന്ത്രിമാരാക്കണമെന്നും ആവശ്യം

രാജി സന്നദ്ധത അറിയിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ; മക്കളെ കേന്ദ്ര മന്ത്രിമാരാക്കണമെന്നും ആവശ്യം

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ എംഎല്‍എമാരുടെ എതിര്‍പ്പുകളെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് രാജി സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അനാരോഗ്യം ചൂണ്ടിക്കാണിച്ച് രാജി സന്നദ്ധത അറിയിച്ച കേന്ദ്ര മന്ത്രിസഭയില്‍ തന്റെ മക്കള്‍ക്ക് പദവികള്‍ നല്‍കണമെന്ന ആവശ്യവും പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ചു.

മുഖ്യമന്ത്രി പദം രാജി വയ്‌ക്കേണ്ടി വന്നാല്‍ മക്കളായ വിജയേന്ദ്രയെയും രാഘവേന്ദ്രയെയും കേന്ദ്ര മന്ത്രിമാരാക്കാനുള്ള നീക്കത്തിലാണ് യെദ്യൂരപ്പ. രണ്ടു പേര്‍ക്കും മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കില്‍ ഒരാള്‍ക്ക് പാര്‍ട്ടിയില്‍ സുപ്രധാന പദവി എന്നതാണ് മറ്റൊരാവശ്യം. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും രാജിവച്ചാല്‍ അദേഹത്തിന് ഗവര്‍ണര്‍ സ്ഥാനം കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തുവെന്ന് സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് യെദ്യൂരപ്പ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കണ്ടത്. എന്നാല്‍ രാജി ആവശ്യങ്ങളെ അദ്ദേഹം ചിരിച്ച് തള്ളുകയാണ് ചെയ്തത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയെയും അദ്ദേഹം കണ്ടു. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ ഇന്ന് കാണും. തന്നെ കുറിച്ച് നല്ല അഭിപ്രായമാണ് ബിജെപി അധ്യക്ഷനുള്ളതെന്നും കര്‍ണാടകത്തില്‍ വീണ്ടും ബിജെപിയെ അധികാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്നും യെദ്യൂരപ്പ പറഞ്ഞു.

എന്നാല്‍ പാര്‍ട്ടിയിലും സര്‍ക്കാരിലും യെദ്യൂരപ്പയ്‌ക്കെതിരെ കടുത്ത നീക്കങ്ങളാണ് നടക്കുന്നത്. നേരത്തെ സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് അരുണ്‍ സിംഗ് കര്‍ണാടകത്തിലെത്തി എംഎല്‍എമാരെ കണ്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.