ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ സിനിമകള്‍; കുതിച്ചുയര്‍ന്ന് ഒടിടി വ്യവസായ രംഗം, സര്‍ക്കാരും ഈ മേഖലയിലേക്ക്

ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് കൂടുതല്‍ സിനിമകള്‍;  കുതിച്ചുയര്‍ന്ന് ഒടിടി വ്യവസായ രംഗം, സര്‍ക്കാരും ഈ മേഖലയിലേക്ക്

കോവിഡ് പശ്ചാത്തലത്തില്‍ സിനിമകള്‍ ഒടിടി പ്ലാറ്റ്‌ഫോമിലേക്ക് എത്തിയതോടെ ഒടിടി വ്യവസായ രംഗത്ത് വന്‍ കുതിപ്പ്. 2030ഓടെ ഈ രംഗത്തെ ബിസിനസ് 1500 കോടി ഡോളറിന്‍േറതായി മാറും എന്നാണ് കണക്കാക്കുന്നത്. കുറഞ്ഞ വിലയിലെ ഡാറ്റ പാക്കുകളും ഒടിടി പ്ലാറ്റ്‌ഫോമുകളെ ആകര്‍ഷകമാക്കി.

വീഡിയോയും ഓഡിയോയും ഉള്‍പ്പെടെ 2020 സാമ്പത്തിക വര്‍ഷത്തില്‍ 170 കോടി ഡോളറിന്റെതായിരുന്നു ഒടിടി വിപണി. പരമ്പരാഗത ടെലിവിഷന്‍, റേഡിയോ, മറ്റ് മാധ്യമങ്ങള്‍ എന്നിവയുടെ സ്വാധീനത്തില്‍ നിന്ന് ഒടിടി പ്ലാറ്റ്‌ഫോം കൂടുതല്‍ ജനകീയമാകുന്നതാണ് ഇപ്പോഴത്തെ കാഴ്ച. പുതിയ സിനമകളുടെ റിലീസുകള്‍ ഇല്ലാത്തതിനാല്‍ ഈ രംഗത്തെ പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒടിടി പ്ലാറ്റ്‌ഫോം കൊണ്ടു വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

സിനിമകള്‍ നിര്‍മാതാക്കളില്‍ നിന്ന് വിലകൊടുത്തു വാങ്ങുന്ന രീതിയാണ് നിലവില്‍ ഒടിടി പ്ലാറ്റ്‌ഫോം പിന്തുടരുന്നത്. എന്നാല്‍ ഇതിന് പകരം പ്രദര്‍ശനത്തിന്റെ വരുമാനം നിര്‍മ്മാതാക്കളും സര്‍ക്കാരും തമ്മില്‍ പങ്കുവെയ്ക്കുന്ന രീതിയിലാകും പുതിയ സംരംഭം എന്നാണ് സൂചന. അഞ്ച് കോടി രൂപയാണ് പദ്ധതിയുടെ നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതിയുടെ റിപ്പോര്‍ട്ട് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.