രണ്ട് കോടി വിത്തു കൊണ്ട് ഒരു വാചകം; വനിതകള്‍ക്ക് ഗിന്നസ് നേട്ടം

രണ്ട് കോടി വിത്തു കൊണ്ട്  ഒരു വാചകം; വനിതകള്‍ക്ക് ഗിന്നസ് നേട്ടം

വിത്തുകള്‍ കൊണ്ട് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി ഗിന്നസ് റെക്കോര്‍ഡ് ബുക്കില്‍ ഇടംനേടി തെലങ്കാനയിലെ മഹാബൂബ് നഗറിലെ വനിതാ സ്വാശ്രയ സംഘം. പത്ത് ദിവസത്തിനുള്ളില്‍ 2.08 കോടി വിത്തുകള്‍ കൊണ്ടാണ് ഏറ്റവും നീളം കൂടിയ ഇംഗ്ലീഷ് വാചകം പൂര്‍ത്തിയാക്കി ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയത്. മണ്ണും കമ്പോസ്റ്റും ചേര്‍ത്തുള്ള മിശ്രിതത്തില്‍ പൊതിഞ്ഞ് ഉണക്കിയ വിത്തുകളാണ് 'സീഡ് ബോള്‍'. ഇത് ഉപയോഗിച്ചാണ് വനിതകള്‍ വാചകം പൂര്‍ത്തിയാക്കിയത്.

'എസ്എച്ച്ജി അംഗങ്ങള്‍ തയ്യാറാക്കിയതും നട്ടു പിടിപ്പിച്ചതുമായ രണ്ട് കോടി വിത്തുകള്‍ കൊണ്ട് മഹാബൂബ് നഗറിനെ വൈവിധ്യമാര്‍ന്ന ഒരു ഗ്രീന്‍ ബെല്‍റ്റാക്കി മാറ്റും' ('Two crore seed balls made and planted by SHG women transform Mahabubnagar into Hetero Green Belt') എന്നാണ് വിത്തുകള്‍ കൊണ്ട് ഇവര്‍ എഴുതിയത്.

തെലങ്കാന മന്ത്രി വി ശ്രീനിവാസ് ഗൗഡിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ നടന്ന ഈ പരിപാടിയില്‍ പാലാമുരു ജില്ലാ മഹിള സമാഖ്യ (പി ഇസഡ് എം എസ്) അഥവാ മഹാബൂബ് നഗര്‍ ജില്ലയിലെ വനിതാ സ്വയം സഹായസംഘവും മുനിസിപ്പല്‍ പ്രദേശങ്ങളിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന മിഷനും ചേര്‍ന്നാണ് റെക്കോര്‍ഡ് സ്ഥാപിച്ചത്. 2,097 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന കെ സി ആര്‍ അര്‍ബന്‍ ഇക്കോ പാര്‍ക്കിലാണ് ഡ്രോണുകളുടെ സഹായത്തോടെ വിത്തുകള്‍ നട്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.