ബഹറിനിലേക്ക് വരുന്നവർ ബിഅവെയർ ആപ് ഡൗൺലോഡ് ചെയ്യണം

ബഹറിനിലേക്ക് വരുന്നവർ ബിഅവെയർ ആപ് ഡൗൺലോഡ് ചെയ്യണം

മനാമ: കോവിഡ് പശ്ചാത്തലത്തിൽ മറ്റു രാജ്യങ്ങളിൽ നിന്നും വാക്‌സിനേഷൻ എടുത്തിട്ട് വരുന്നവർ ബഹറിനിൽ എത്തിയാൽ ബിഅവെയർ (Be Aware) ആപ് ഡൗൺലോഡ് ചെയ്യണം. അതിൽ അവരുടെ രാജ്യത്തു നിന്ന് ലഭിച്ച വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തു കഴിയുമ്പോൾ ഇവിടുത്തെ ഗ്രീൻ ഷീൽഡോട് കൂടിയ സർട്ടിഫിക്കറ്റ് ലഭിക്കും.

എന്നാൽ ഇപ്പോൾ ഇന്ത്യയിൽ നിന്ന് രണ്ടു ഡോസും എടുത്തിട്ട് വരുന്നവർക്ക് ഇവിടെ വന്നു കഴിയുമ്പോൾ ഈ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ റിജക്ട് ആവുന്നു. ഇതിനു കാരണമാവുന്നത് പലരുടെയും സർട്ടിഫിക്കറ്റിൽ ഫസ്റ്റ് ഡോസിന്റെയും സെക്കന്റ് ഡോസിന്റെയും തീയതി രേഖപ്പെടുത്തിയിട്ടില്ല എന്നുള്ളതാണ്.

എന്നാൽ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്ന സമയത്തു തീയതി കൂടി രേഖപ്പെടുത്തണം എന്ന് പറഞ്ഞാൽ ഈ പ്രശ്നത്തിന് പരിഹാരമാകും. പലർക്കും ഈ ഒരറിവ് ഇല്ലാത്തതിനാൽ ഇത് ശ്രദ്ധിക്കാതെ പോവുകയും ഇവിടെ വന്നു കഴിയുമ്പോൾ പ്രയാസം നേരിടേണ്ടിയും വരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.