സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് ; ആകെ രോഗികളുടെ എണ്ണം 35

സംസ്ഥാനത്ത് അഞ്ച് പേര്‍ക്ക് കൂടി സിക്ക വൈറസ് ; ആകെ രോഗികളുടെ എണ്ണം 35

തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് രോഗ ബാധ അഞ്ചുപേര്‍ക്ക് കൂടി സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 35 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 11 പേരാണ് നിലവില്‍ രോഗികളായുള്ളത്. ബാക്കിയുള്ളവര്‍ നെഗറ്റീവായി.

തിരുവനന്തപുരം പാല്‍ക്കുളങ്ങര സ്വദേശി (37), പെരുന്താന്നി സ്വദേശിനി (61), ബാലരാമപുരം സ്വദേശിനി (27), നെടുങ്കാട് സ്വദേശി (7), എറണാകുളം വാഴക്കുളം സ്വദേശിനി (34) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. എറണാകുളം സ്വദേശിനി തിരുവനന്തപുരത്തെ ആരോഗ്യ പ്രവര്‍ത്തകയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വൈറോളജി ലാബ്, ആലപ്പുഴ എന്‍.ഐ.വി, കോയമ്പത്തൂർ മൈക്രോബയോളജി ലാബ് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.