ബി.ടെക് ഇനി മലയാളത്തിലും പഠിക്കാം; എ.ഐ.സി.ടി.ഇ അനുമതിയായി

ബി.ടെക് ഇനി മലയാളത്തിലും പഠിക്കാം; എ.ഐ.സി.ടി.ഇ അനുമതിയായി

ന്യൂഡല്‍ഹി;  ബി.ടെക് ഇനി മലയാളത്തിലും പഠിക്കാം. മലയാളം ഉള്‍പ്പടെ 11 പ്രാദേശിക ഭാഷകളില്‍ കൂടി ബിടെക് പഠിക്കാൻഅഖിലേന്ത്യാ സാങ്കേതികവിദ്യാഭ്യാസ കൗൺസിൽ (എ.ഐ.സി.ടി.ഇ.) അനുമതി നൽകിയതായി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അറിയിച്ചു.

ബിടെക് പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഇം​ഗ്ലീഷ് പേടി കാരണം പഠനം വേണ്ടെന്നു വെക്കുന്നവർക്ക് ഇനി മുതൽ ബിടെക് പഠിക്കാന്‍ മടിക്കണ്ട. മലയാളത്തെക്കൂടാതെ ഹിന്ദി, മറാഠി, തമിഴ്, തെലുഗു, കന്നഡ, ഗുജറാത്തി, ബംഗാളി, അസമി, പഞ്ചാബി, ഒഡിയ എന്നീ ഭാഷകളിലും പഠിക്കാം.

എട്ടു സംസ്ഥാനങ്ങളിലെ 14 എന്‍ജിനിയറിങ് കോളേജുകളില്‍ പുതിയ അധ്യയന വര്‍ഷം മുതല്‍ പ്രാദേശിക ഭാഷകളില്‍ കോഴ്സുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.