കോവിഷീല്‍ഡിന് അം​ഗീകാരം നല്‍കി 16 യൂറോപ്യന്‍ രാജ്യങ്ങൾ

കോവിഷീല്‍ഡിന് അം​ഗീകാരം നല്‍കി 16 യൂറോപ്യന്‍ രാജ്യങ്ങൾ

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനായ കോവിഷീല്‍ഡിന് ഫ്രാന്‍സും അം​ഗീകാരം നല്‍കി. ഇതോടെ കോവിഷീല്‍ഡിന് അം​ഗീകാരം നല്‍കിയ യൂറോപ്യന്‍ രാജ്യങ്ങളുടെ എണ്ണം പതിനാറായി.

ഫ്രാന്‍സ്, ഓസ്ട്രിയ, ബെല്‍ജിയം, ബള്‍ഗേറിയ, ഫിന്‍ലാന്‍ഡ്, ജര്‍മനി, ഗ്രീസ്, ഹംഗറി, ഐസ് ലാന്‍ഡ്, അയര്‍ലാന്‍ഡ്, ലാത്വിയ, നെതര്‍ലാന്‍ഡ്‌സ്, സ്ലൊവേനിയ, സ്‌പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളാണ് ഇതുവരെ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഇതോടെ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളില്‍ 16 ഇടത്ത് കോവിഷീല്‍ഡിന് അംഗീകാരം ലഭിച്ചു കഴിഞ്ഞു.

അതേസമയം കോവിഡ് ഡെല്‍റ്റാ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കുകയാണ് ഫ്രാന്‍സ്. ജനസംഖ്യയുടെ പകുതിയില്‍ അധികം പേരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത യുകെ, സ്‌പെയ്ന്‍, പോര്‍ച്ചുഗല്‍, ഗ്രീസ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ഫ്രാന്‍സിലേക്ക് കടക്കണം എങ്കില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കാണിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.