തിരുവനന്തപുരം വിമാനത്താവളം; ഹൈക്കോടതി വിധി ജനവികാരം പ്രതിഭലിപ്പിക്കുന്നത്: വി.വി രാജേഷ്

തിരുവനന്തപുരം വിമാനത്താവളം; ഹൈക്കോടതി വിധി ജനവികാരം പ്രതിഭലിപ്പിക്കുന്നത്: വി.വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി ജനവികാരം പ്രതിഭലിപ്പിക്കുന്നതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്. സംസ്ഥാന സര്‍ക്കാരിന്റെ വിസകന വിരുദ്ധ നിലപാടുകള്‍ക്ക് ഈ വിധിയിലൂടെ കനത്ത തിരിച്ചടിയാണ് ഏറ്റിരിക്കുന്നത്. സമൂഹത്തില്‍ കാലാനുസ്യതമായ വികസനങ്ങള്‍ ഉണ്ടാകുകയും അതനുസരിച്ച് ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കികൊടുക്കുകയാണ് ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ധര്‍മ്മം. എന്നാല്‍, അതിനെ കാറ്റില്‍ പറത്തി ബിജെപി വിരുദ്ധതയുടെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിന് എതിരെ നിന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം തിരുവനന്തപുരത്തിന്റേത് മാത്രമല്ല കേരളത്തിന്റെ തന്നെ വികസനത്തിനും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്കും മുതല്‍കൂട്ടാകുന്ന ഒന്നാണ്. ഈ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ബിജെപി തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കിയത്. തിരുവനന്തപുരത്തെ മുഴുവന്‍ സമൂഹത്തിന്റെയും പിന്തുണ കേന്ദ്രസര്‍ക്കാരിന്റെയും ബിജെപിയുടേയും നിലപാടുകള്‍ക്ക് ലഭിച്ചു.

എത്രയും വേഗം വിമാനത്താവള വികസനം പൂര്‍ത്തിയാക്കി മുന്നോട്ടുപോകുവാനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍ പോകുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചുകൊണ്ട് അത് തടയിടാന്‍ ശ്രമിച്ചത്. തിരുവനന്തപുരം വിമാനത്താവളത്തിന് എതിരായി പ്രമേയം പാസാക്കിയ പ്രതിപക്ഷത്തിനും സംസ്ഥാന സര്‍ക്കാരിനും ഈ വിധി ഒരു വീണ്ടുവിചാരത്തിന് അവസരം നല്‍കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

വിമാനത്താവള വികസനം അട്ടിമറിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സ്വീകരിച്ച വികസന വിരുദ്ധ നിലപാട് വരാന്‍ പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ശക്തമായ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാകും. ഈ വൈകിയ വേളയിലെങ്കിലും വികസന വിരുദ്ധ നിലപാടുകള്‍ തിരുത്താന്‍ ഭരണപക്ഷവും പ്രതിപക്ഷവും തയ്യാറാകണമെന്നും വി.വി രാജേഷ് ആവശ്യപ്പെട്ടു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.