അവ്നിറ -2021: യുവതികൾക്കായുള്ള വെബിനാർ ആദ്യഘട്ടം സമാപിച്ചു

അവ്നിറ -2021: യുവതികൾക്കായുള്ള വെബിനാർ ആദ്യഘട്ടം സമാപിച്ചു

മാനന്തവാടി: വനിതകൾക്കായി കെസിവൈഎം മാനന്തവാടി രൂപത സംഘടിപ്പിച്ച 'അവ്നിറ 2021' വെബിനാറിന്റെ ആദ്യഘട്ടം സമാപിച്ചു. വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിൽ പതറാതെ മുന്നേറാൻ യുവതികളെ പ്രാപ്തരാക്കുക എന്നതായിരുന്നു വെബിനാറിന്റെ ലക്ഷ്യം.

ദൈവത്തിലുള്ള വിശ്വാസവും, സമൂഹത്തിലും തന്നിൽതന്നെയുമുള്ള ആത്മധൈര്യവും വളർത്തണമെന്ന ആശയം പങ്കുവെച്ചുകൊണ്ട് 'കരുത്താർന്ന പെൺ ജീവിതം, വെല്ലുവിളികളും സാധ്യതകളും' എന്ന വിഷയത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ. തോമസ് തറയിൽ ക്ലാസുകൾ നയിച്ചു.

2021 ജൂലൈ 17,18 തിയ്യതികളിൽ നടന്ന വെബിനാറിൽ മാനന്തവാടി രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 1000 ത്തോളം യുവതികൾ പങ്കെടുത്തു. അവ്നിറയുടെ സെഷനുകൾ മുൻപോട്ടും സംഘടിപ്പിക്കുന്നതാണ് എന്ന് വൈസ് പ്രസിഡന്റ്‌ ഗ്രാലിയ അന്ന അലക്സ്‌ അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

കെസിവൈഎം മാനന്തവാടി രൂപതയുടെ പ്രസിഡന്റ്‌ ജിഷിൻ മുണ്ടക്കാതടത്തിൽ, രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോലിക്കൽ, സംസ്ഥാന ഭാരവാഹികളായ എഡ്വേർഡ് രാജു, റോഷ്‌ന മറിയം ഈപ്പൻ, റോസ്മേരി തേറുകാട്ടിൽ, രൂപത ഭാരവാഹികളായ ഫാ. അഗസ്റ്റിൻ ചിറക്കതോട്ടത്തിൽ, ജിയോ മച്ചുക്കുഴിയിൽ, സി. സാലി സിഎംസി, റ്റെസിൻ തോമസ് വയലിൽ, ജസ്റ്റിൻ നീലംപറമ്പിൽ, അഭിനന്ദ് കൊച്ചുമലയിൽ, ജിജിന കറുത്തേടത്ത്, മേഖല ഭാരവാഹികളായ നയന മുണ്ടക്കാതടത്തിൽ, തെരേസ കളരിക്കൽ, ബെറ്റി പുതുപ്പറമ്പിൽ, ഡയോണ എഴുമായിൽ, മാനന്തവാടി രൂപത പി.ആർ.ഒ അംഗം ഫാ. നോബിൾ തോമസ് പാറക്കൽ എന്നിവർ സംസാരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.