പാർവ്വതി പുത്തനാറിന്റെ മുകളിൽ നെറ്റ്: മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

പാർവ്വതി പുത്തനാറിന്റെ മുകളിൽ നെറ്റ്:  മനുഷ്യാവകാശ കമ്മീഷൻ  റിപ്പോർട്ട് തേടി

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയാതിരിക്കാൻ പാർവതി പുത്തനാറിന്റെ ഇരുകരകളിലും പൊക്കത്തിൽ നെറ്റ് അടിക്കണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി. ഇൻലാന്റ് നാവിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ നവംബർ 17 നകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. ഒരു കാലഘട്ടത്തിൽ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്ന പാർവതി പുത്തനാറിന് കുറുകെയുള്ള 3 പാലങ്ങൾ അപകടാവസ്ഥയിലാണെന്ന് പരാതിയിൽ പറയുന്നു. പുത്തൻപാലം, കരിക്കകം പാലം, പനത്തുറ പാലം തുടങ്ങിയ പാലങ്ങളാണ് അപകടാവസ്ഥയിലായത്.

100 വർഷത്തിനു മുമ്പ് നിർമ്മിച്ച പാലങ്ങളാണ് ഇവ. നൂറ് കണക്കിന് മരങ്ങൾ പാർവതി പുത്തനാറിന്റെ ഇരുകരകളിലും അപകടരമായ നിലയിലാണ്. വിവിധ സ്ഥാപനങ്ങളുടെ ഡ്രൈനേജുകൾ പാർവതി പുത്തനാറിലേക്കാണ് തുറന്നുവിടുന്നത്. നാട്ടുകാർ മാലിന്യം വലിച്ചെറിയുന്നത് പാർവതി പുത്തനാറിലേക്കാണെന്ന് പരാതിയിലുണ്ട്. മനുഷ്യാവകാശ പ്രവർത്തകൻ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി. അധികൃതരുടെ ഇടപെടൽ അടിയന്തിരമായി ഉണ്ടാകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.