' അടിത്തട്ടിലുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഫാ.സ്റ്റാന്‍ സ്വാമി തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ആദരണീയവും പ്രശംസനീയവുമാണ് അദ്ദേഹത്തിന്റെ ജീവിതം'- എം.കെ സ്റ്റാലിന്‍
ചെന്നൈ: ഭരണകൂട ഭീകരതയുടെ ഇരയായി തടങ്കലില്‍ മരിച്ച ഫാ.സ്റ്റാന്‍ സ്വാമിയുടെ ചിതാഭസ്മം ചെന്നൈ ലയോള കോളജില്‍ എത്തിച്ചപ്പോള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മന്ത്രി പൊന്‍മുടി, എംപിമാരായ കനിമൊഴി, ധന്യനിധി മാരന്‍, ദളിത് പാര്‍ട്ടിയായ വിസികെയുടെ ചെയര്‍മാന്‍ തോല്‍ തിരുമാവളവന്‍ തുടങ്ങി നിരവധി നേതാക്കളും സന്നിഹിതരായിരുന്നു.
ഭീമ കൊറേഗാവ് കേസില്‍ പെടുത്തി തലോജ സെന്‍ട്രല്‍ ജയിലില്‍ തടവിലാക്കപ്പെട്ട ശേഷം മുംബൈ ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ ഈശോ സഭാംഗമായ ഫാ.സ്റ്റാന്‍ സ്വാമിയുടെ ഭൗതികാവശിഷ്ട പേടകത്തില്‍ നിരവധി പേര്‍ പുഷ്പചക്രം അര്‍പ്പിച്ചു.
സോഷ്യല്‍ മീഡിയയില്‍ സ്റ്റാലിന്‍ കുറിച്ചു: ' അടിത്തട്ടിലുള്ള ജനങ്ങളുടെ അവകാശങ്ങള്‍ക്കായി ഫാ.സ്റ്റാന്‍ സ്വാമി തന്റെ ജീവിതകാലം മുഴുവന്‍ പോരാടിയ ശേഷം മരണത്തിനു കീഴടങ്ങുകയായിരുന്നു. ആദരണീയവും പ്രശംസനീയവുമാണ് അദ്ദേഹത്തിന്റെ ജീവിതം'.
എറണാകുളം പോണോത്ത് റോഡിലെ ഈശോ സഭാ ആസ്ഥാനമായ ജ്യോതിസിലും ചിതാഭസ്മം കൊണ്ടു വന്നു. വൈദിക പ്രമുഖരും സാമൂഹിക നേതാക്കളും ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.