മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കും: അസം മുഖ്യമന്ത്രി

മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കും: അസം മുഖ്യമന്ത്രി

ദിസ്പൂര്‍: മുസ്ലിം ജനസംഖ്യ നിയന്ത്രിക്കാന്‍ പോപ്പുലേഷന്‍ ആര്‍മി രൂപീകരിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ഷര്‍മ. ജനനനിയന്ത്രണ സംവിധാനങ്ങളെക്കുറിച്ചും ജനസംഖ്യാ നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ബോധവല്‍ക്കരിക്കാനാണ് പോപുലേഷന്‍ ആര്‍മി രൂപീകരിക്കുന്നതെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാനും ജനനനിയന്ത്രണ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്നതിനുമായി 1000 യുവാക്കളെ ഉള്‍പ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കും. കൂടാതെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ ആശാ വര്‍ക്കര്‍മാരുടെ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 2001 മുതല്‍ 2011 വരെയുള്ള കാലയളവില്‍ ഹിന്ദു സമുദായത്തിലെ ജനസംഖ്യാവളര്‍ച്ച 10 ശതമാനമാണ്. എന്നാല്‍ മുസ്ലിംങ്ങളില്‍ ഇത് 29 ശതമാനമാണ്. ജനസംഖ്യ കുറവായതിനാല്‍ അസമിലെ ഹിന്ദുക്കള്‍ മെച്ചപ്പെട്ട ജീവിതമാണ് നയിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.