ന്യൂഡല്‍ഹി: ഐടി സേവന മേഖലയില്‍ ആഗോള വ്യാപകമായി ഡിമാന്‍ഡ് കുത്തനെ വര്‍ധിച്ചതിനാല്‍ രാജ്യത്തെ പ്രമുഖ കമ്പനികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ 1,20,000ത്തോളം പേരെ നിയമിക്കാനൊരുങ്ങുന്നു. ഇന്‍ഫോസിസ്, വിപ്രോ, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്സിഎല്‍ ടെക്നോളജീസ്, തുടങ്ങിയ കമ്പനികളാണ് ഇത്രയുംപേരെ നിയമിക്കുക.
വരും മാസങ്ങളില്‍ 150 ബില്യണ്‍ ഡോളറിന്റെ ഇടപാടുകളാണ് ഐടി കമ്പനികള്‍ക്ക് ലഭിക്കുക. മറ്റ് കമ്പിനകിളിലെല്ലാം കൂടി, പുതിയതായി പഠിച്ചിറങ്ങുന്ന 1.50 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കുമെന്നാണ് കരുതുന്നത്. മൈന്‍ഡ് ട്രീ പോലുള്ള ഇടത്തരം കമ്പനികള്‍ കൂടുതല്‍ ബിരുദധാരികളെ നിയമിക്കാനൊരുങ്ങുകയാണ്.
വന്‍കിട കരാറുകള്‍ ലഭിക്കുന്നതിനാല്‍ പുതിയ പ്രൊജക്ടുകളില്‍ നിയമിക്കാന്‍ ആളില്ലാത്ത സാഹചര്യമാണുള്ളത്. കോവിഡിനെ തുടര്‍ന്ന് ആഗോള കോര്‍പറേറ്റുകളില്‍ ഭൂരിഭാഗവും ഡിജിറ്റല്‍ മേഖലയിലേയ്ക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
കുറച്ചുവര്‍ഷങ്ങളായി ഐടി മേഖലയില്‍ പഠിച്ചിറങ്ങുന്നവരെ ജോലിക്കെടുക്കുന്നത് കുറഞ്ഞു വരികയായിരുന്നു. അടുത്ത 12-18 മാസങ്ങള്‍ ഈ മേഖലയില്‍ തൊഴില്‍ സാധ്യത വന്‍തോതില്‍ വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. പരിചയ സമ്പന്നര്‍ ജോലി മാറാന്‍ സന്നദ്ധരാണെങ്കിലും ഇവരെ നിയമിക്കുന്നത് ചെലവേറിയതായതിനാല്‍ പുതുമുഖങ്ങളെയാണ് കമ്പനികള്‍ക്ക് താല്‍പര്യം.
രാജ്യത്തെ ഏറ്റവും വലിയ ഐടി സേവന ദാതാവയ ടിസിഎസ് ജൂണ്‍ പാദത്തില്‍ 20,400 പേരെയാണ് നിയമിച്ചത്. ഇതോടെ മൊത്തം ജീവനക്കാരുടെ എണ്ണം അഞ്ചു ലക്ഷത്തിലധികമായി. ഇന്‍ഫോസിസ് 8,200 പേരെയും വിപ്രോ 12,000 പേരെയും എച്ച്സിഎല്‍ 7,500 പേരെയും ഈ കാലയളവില്‍ പുതിയതായി നിയമിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.