കോഴിക്കോട് : സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി (എസ്‌എംഎ) ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. വന്‍ വില വരുന്ന മരുന്നിന് കാത്തുനില്‍ക്കാതെയാണ് ഇമ്രാന്‍ മുഹമ്മദ് യാത്രയായത്. ഇമ്രാന്‍ മൂന്നരമാസമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. ഇന്നലെ രാത്രി 11.30ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം.
കുട്ടിയുടെ ചികില്‍സയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഇമ്രാന്റെ അച്ഛന്‍ കോടതിയെയും സമീപിച്ചിരുന്നു.
വിദേശത്തുനിന്ന് ഇറക്കുമതിചെയ്യുന്ന മരുന്നിനായി 18 കോടി രൂപയായിരുന്നു വേണ്ടിയിരുന്നത്. കുട്ടിയുടെ ചികിത്സയ്ക്കായി ലോകം മുഴുവന്‍ കൈകോര്‍ത്ത് പതിനാറരകോടിരൂപ സമാഹരിച്ചിരുന്നു.
അണുബാധയാണ് പെട്ടെന്നുള്ള മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലായിരുന്നു കുട്ടി
കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടേയും മകനാണ് ഇമ്രാന്‍. പ്രസവിച്ച് 17 ദിവസമായപ്പോഴാണ് ഇമ്രാന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഇമ്രാനെയും കൊണ്ട് മാതാപിതാക്കള്‍ നിരവധി ആശുപത്രികളില്‍ ചികില്‍സ തേടി. പെരിന്തല്‍മണ്ണ മൗലാന ആശുപത്രി, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കുശേഷമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.