തിരുവനന്തപുരം: അശോകസ്തംഭമുള്ള കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത പ്രവാസികള്‍ ആശങ്കയില്‍. ആനയുടെ ചിഹ്നമുള്ള കേരളത്തിന്റെ സര്‍ട്ടിഫിക്കറ്റ് പല രാജ്യങ്ങളിലും പരിഗണിക്കാത്തതാണ് ആശങ്കയ്ക്ക് കാരണം. ആദ്യഡോസ് കോവിന്‍ പോര്‍ട്ടല്‍ വഴിയും രണ്ടാംഡോസ് സംസ്ഥാനസര്‍ക്കാരിന്റെയും എടുത്തവര്‍ക്കാണ് പ്രശ്‌നം.
ഡോസ് പൂര്‍ത്തീകരിച്ചു എന്ന കേന്ദ്ര സര്‍ക്കാരിന്റെ അശോകസ്തംഭമുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഇവരുടെ യാത്രയ്ക്ക് വിലങ്ങാവുന്നത്. എന്നാല്‍, ചില രാജ്യങ്ങളുടെ ആപ്പില്‍ കേരളത്തിന്റെ ക്യു ആര്‍ കോഡുള്ള സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നുമുണ്ട്. ജൂണില്‍ വാക്‌സിന്‍ എടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അനുമതിയില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. ഇതില്‍ സര്‍ക്കാര്‍ തലത്തില്‍ നിര്‍ദേശം വന്നാലേ സാങ്കേതികക്കുരുക്ക് പരിഹരിക്കാനാകൂ.
പ്രവാസികളുടെ കോവിഡ് സര്‍ട്ടിഫിക്കറ്റ് വിഷയത്തില്‍ ആകെ ആശയക്കുഴപ്പമാണെന്ന് ആരോഗ്യവകുപ്പ് തന്നെ പറയുന്നു. വിവിധ സര്‍ട്ടിഫിക്കറ്റുകളാണ് അവര്‍ ആവശ്യപ്പെടുന്നത്. ഏതുസര്‍ട്ടിഫിക്കറ്റാണ് വിദേശത്ത് പോകാന്‍ വേണ്ടതെന്ന് പലര്‍ക്കും അറിയില്ല. ചിലര്‍ക്ക് സര്‍ട്ടിഫിക്കറ്റില്‍ ഒപ്പും സീലും വേണം. കോവിന്‍ പോര്‍ട്ടലില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഒപ്പ് വാങ്ങേണ്ടുന്ന ആവശ്യമില്ല. ഇലക്ട്രോണിക് സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ സംസ്ഥാനസര്‍ക്കാരിന്റെ സര്‍ട്ടിഫിക്കറ്റിനും വേറെ ഒപ്പും സീലും വേണ്ടാ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.