"ഞാൻ കണ്ട മാലാഖ": കുവൈറ്റ് എസ്എംസിഎ സാമൂഹ്യ ക്ഷേമ റിയാലിറ്റി ഷോ


കുവൈറ്റ് സിറ്റി : എസ്എംസിഎ  കുവൈറ്റ് സംഘടിപ്പിക്കുന്ന 'ഞാൻ കണ്ട മാലാഖ" എന്ന സാമൂഹ്യ ക്ഷേമ റിയാലിറ്റി ഷോയുടെ ആദ്യ പോസ്റ്റർ പുറത്തിറക്കി. ഫേസ്ബുക് ലൈവിലൂടെ കത്തോലിക്കാ കോൺഗ്രസ് ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ പ്രകാശന കർമ്മം നിർവഹിച്ചു. സ്വന്തം ലക്ഷ്യങ്ങൾക്കു വേണ്ടി പരിശ്രമിക്കുമ്പോളും മറ്റുള്ളവരെ  കാണുവാനും അവരെ സഹായിക്കുവാനും സന്മനസ്സു കാണിക്കുന്നത് മാനുഷിക മൂല്യങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഓരോ നന്മ പ്രവർത്തിയും ദൈവ സ്നേഹത്തിന്റെ ബഹിർസ്ഫുരണം ആണ്. മറ്റുള്ളവരെ സഹായിക്കുന്നവർക്ക് നൽകുവാൻ കടപ്പെട്ടിരിക്കുന്ന സ്നേഹവും അംഗീകാരവുമാണ് ഈ റിയാലിറ്റി ഷോയിലൂടെ SMCA നൽകുന്നത്തെന്നും രാജീവ് കൊച്ചുപറമ്പിൽ അഭിപ്രായപ്പെട്ടു . എസ്എംസിഎ  യുടെ ഇത്തരത്തിലുള്ള പ്രവർത്തങ്ങൾക്ക് ആഗോള കത്തോലിക്കാ കോൺഗ്രസിന്റെ പേരിലുള്ള പിന്തുണയും ആശംസയും അദ്ദേഹം അറിയിച്ചു.

പച്ചയായ പ്രവാസ ജീവിതം പങ്കുവയ്ക്കുന്നതിനാൽ ഇതൊരു റിയൽ  റിയാലിറ്റി ഷോ ആയിരിക്കുമെന്ന്  പ്രസിഡണ്ട് ബിജോയ് പാലാക്കുന്നേൽ പറഞ്ഞു . ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ സ്വാഗതവും ട്രഷറർ സാലു പീറ്റർ നന്ദിയും രേഖപ്പെടുത്തി.  സാമൂഹ്യ ക്ഷേമ വിഭാഗം കൺവീനർ സന്തോഷ് ചക്യത്, കമ്മിറ്റി അംഗങ്ങളായ മോൻസ് ജോസഫ് , ഷാജി മാത്യു, ഷെയിസ് ആന്റണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. റിയാലിറ്റി  ഷോയുടെ  നിയമങ്ങളും വിശദ വിവരങ്ങളും  ഉടൻ പ്രസിദ്ധീകരിക്കുന്നതായിരിക്കുമെന്ന്  സംഘാടകർ അറിയിച്ചു .  സെപ്തംബർ ഒന്നുമുതൽ എസ്എംസിഎ  യുടെ  യുട്യൂബ് ചാനലിലൂടെ റിയാലിറ്റി ഷോ സംപ്രേക്ഷണം  ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.