പാവപ്പെട്ടവർക്കും രോഗികള്‍ക്കും സഹായമാകാൻ ലോട്ടറിയെടുക്കും; അന്നമ്മയ്ക്ക് ഭാഗ്യദേവതയുടെ ഒരു കോടി' കടാക്ഷം

പാവപ്പെട്ടവർക്കും രോഗികള്‍ക്കും  സഹായമാകാൻ ലോട്ടറിയെടുക്കും; അന്നമ്മയ്ക്ക് ഭാഗ്യദേവതയുടെ ഒരു കോടി' കടാക്ഷം

കോട്ടയം : പാവപ്പെട്ടവരെയും രോഗികളെയും സഹായിക്കുന്നതിനായി ലോട്ടറി എടുക്കുന്നത് ശീലമാക്കിയ അന്നമ്മയെത്തേടി ഭാഗ്യദേവതയെത്തി. ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് അന്നമ്മയ്ക്ക് ലഭിച്ചത്.

പന്ത്രണ്ടാംമൈല്‍ മഠത്തിപ്പറമ്പിൽ ഷൈജുവിന്റെ ഭാര്യയാണ് അന്നമ്മ. പാലാ കുരിശുപള്ളിക്കവലയിലെ മെഡിക്കല്‍ ഷോപ്പില്‍ ജീവനക്കാരിയാണ് അന്നമ്മ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി മുരിക്കുംപുഴയില്‍നിന്നാണ് ലോട്ടറി വാങ്ങിയത്.

കാരുണ്യ ലോട്ടറി അന്നമ്മ സ്ഥിരമായി എടുത്തിരുന്നു. ഭാഗ്യം പരീക്ഷിക്കുന്നതിനൊപ്പം ജീവകാരുണ്യത്തിന് ചെറിയ കൈത്താങ്ങും നല്‍കാമെന്ന ഉദ്ദേശത്തോടെയാണ് അന്ന് ലോട്ടറി എടുത്തത്. പിന്നീട് ഭാഗ്യമിത്ര ആരംഭിച്ചപ്പോള്‍ അത് എടുത്തുതുടങ്ങി.

ഭര്‍ത്താവ് ഷൈജു ഹോട്ടല്‍ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കോവിഡ് വ്യാപിച്ചതോടെ തൊഴില്‍ മുടങ്ങിയിരിക്കുകയാണ്. വീട്ടിലെ കടബാധ്യതകൾ ഒഴിവാക്കുന്നതിനായി പണം വിനിയോഗിക്കുമെന്ന് അന്നമ്മ പറയുന്നു. 
സമ്മാനാര്‍ഹമായ ടിക്കറ് എസ്ബിഐ പാലാ ടൗണ്‍ ശാഖയില്‍ ഏല്‍പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.