എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്നാ പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു എന്നാ പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : എം.ശിവശങ്കറിന്റെ അറസ്റ്റ് തടയാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കുറ്റകൃത്യത്തിൽ പങ്കുണ്ടന്ന് സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ കേന്ദ്ര ഏജൻസികൾക്ക് അധികാരമുണ്ട്.

തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ ഏതു പ്രധാനിയാണെങ്കിലും ശിക്ഷിക്കപ്പെടണമെന്നാണു സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വർണക്കടത്തു കേസിന്റെ അന്വേഷണത്തിന് തുടക്കം മുതൽ എല്ലാ സഹകരണവും സംസ്ഥാന സർക്കാർ നൽ കുന്നുണ്ട്. പദവിക്ക് ചേരാത്ത ബന്ധം ശിവശങ്കരന് ഉണ്ടന്ന് കണ്ടപ്പോഴാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയത്.

ചീഫ് സെക്രട്ടറിതലത്തിൽ അന്വേഷണം നടത്തി സസ്‌പെൻഡ് ചെയ്തു. ശിവശങ്കറിൻ മുഖ്യമന്ത്രിയുടെ ഓഫീസുമായോ സർക്കാരുമായോ ഇപ്പോൾ ഒരു ബന്ധവുമില്ല. അതുകൊണ്ട് അന്വേഷണ ഏജൻസികൾക്ക് അവരുടെ വഴിക്ക് നീങ്ങാന് ഒരു തടസവുമില്ല.

ലൈഫും സ്വർണക്കടത്ത് കേസും കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നതിന്റെ ഉദ്ദേശം എന്താണ് എന്ന് ജനങ്ങൾക്ക് കൃത്യമായി മനസിലാകുന്നുണ്ട്. കേന്ദ്രമന്ത്രി സ്ഥാനത്തിനു നിരക്കാത്ത പ്രവർത്തികളാണ് വി.മുരീധരന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.