കൃഷിക്കാരൻ്റെ അഹങ്കാരം - ജൂതകഥകൾ-ഭാഗം 30 - വിവർത്തനം ചെയ്തത് - ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

കൃഷിക്കാരൻ്റെ അഹങ്കാരം - ജൂതകഥകൾ-ഭാഗം 30 - വിവർത്തനം ചെയ്തത് - ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

ഒരു കൃഷിക്കാരൻ പലപ്പോഴും അഹങ്കരിച്ചു സംസാരിക്കാറ് പതിവുണ്ടായിരുന്നു (ഇസ്രായേൽ മുഴുവൻ നല്ല കൃഷിയിടങ്ങളാണല്ലോ) ഞാൻ നിലം ഉഴുതു. വിത്ത് വിതച്ചു. കറ്റ കൊയ്‌തു കൂട്ടിയില്ലെങ്കിൽ നിങ്ങൾ എന്താണ് കഴിക്കുക ? ജനങ്ങൾ ഈ പൊങ്ങച്ചം കേട്ട് മടുത്തു. ഒരിക്കൽ അദ്ദേഹത്തിൻ്റെ വാഹനം ഇടിച്ചു തകർന്നു. കർഷകൻ ഒരു കൊല്ലപ്പണിക്കാരൻ്റെ പക്കലെത്തി പറഞ്ഞു: എനിക്ക് ജോലിക്കു പോകണം. വേഗത്തിൽ വാഹനം ശരിയാക്കണം. കൊല്ലൻ സമ്മതിച്ചില്ല. കൊല്ലൻ പറഞ്ഞു താങ്കൾ എപ്പോഴും താങ്കളുടെ മഹാത്മത്യത്തെക്കുറിച്ചു പറയാറുണ്ടല്ലോ. താങ്കൾ അത് അവസാനിപ്പിച്ചാൽ മാത്രമേ ഞാൻ വണ്ടി നന്നാക്കി തരൂ. കർഷകൻ സമ്മതിച്ചു. തുടർന്ന് പറയാൻ തുടങ്ങി. കൊല്ലൻ ഒഴികെ ബാക്കി എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വീണ്ടും കർഷകൻ ചെരുപ്പുകുത്തിയുടെ പക്കൽ എത്തി. ഷൂ കീറി പോയി വേഗത്തിൽ നന്നാക്കി തരണം. സാധ്യമല്ല എന്ന് ചെരുപ്പുകുത്തി പറഞ്ഞു. താങ്കൾ എപ്പോഴും താങ്കളുടെ മാഹാത്മ്യം പറയാറുണ്ടല്ലോ. അത് അവസാനിപ്പിക്കുക. സമ്മതിച്ചു, പിറ്റേ ദിവസം മുതൽ പറഞ്ഞു : കൊല്ലനും ചെരുപ്പുകുത്തിയും ഒഴികെ എല്ലാരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. വിളവെടുപ്പിനു കാലമായി. നാണ്യം പൊടിക്കുന്നവൻ്റെ അടുക്കലെത്തി. മില്ലുടമ പറഞ്ഞു. താങ്കളുടെ വർത്തമാനം കുറയ്ക്കുക. സമ്മതിച്ചു, പിന്നീട് പറയാൻ തുടങ്ങി, കൊല്ലനും ചെരുപ്പുകുത്തിയും മില്ലുടമയും ഒഴികെ എല്ലാവരും എന്നെ ആശ്രയിച്ചാണ് ജീവിക്കുന്നത്. ഇതുപോലെ കർഷകന്‌ ആശാരിയെയും തയ്യൽക്കാരനെയും ഇറച്ചിവില്പനക്കാരനെയും കാണേണ്ടി വന്നു. മുകളിൽ പറഞ്ഞ കാര്യം ഇവരും ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹം പറഞ്ഞു. എല്ലാവരും കർഷകരെ ആശ്രയിക്കുന്നു. അതുപോലെ കർഷകരും മറ്റുള്ളവരെ ആശ്രയിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26