ദുബായ് : ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ രാജസ്ഥാൻ റോയൽസിന് തകർപ്പൻ ജയം. 7 വിക്കറ്റിനാണ് രാജസ്ഥാൻ ചെന്നൈ സൂപ്പർ കിംഗ്സിനെ പരാജയപ്പെടുത്തിയത്. 126 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ രാജസ്ഥാൻ 3 വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ വിജയ റൺ കുറിക്കുകയായിരുന്നു. 48 പന്തുകളിൽ 70 റൺസെടുത്ത് പുറത്താവാതെ നിന്ന ജോസ് ബട്ലറാണ് രാജസ്ഥാൻ്റെ മികച്ച പ്ലയെർ . സ്റ്റീവ് സ്മിത്ത് (26), ബെൻ സ്റ്റോക്സ് (19) എന്നിവരും രാജസ്ഥാൻ സ്കോറിൽ സംഭാവന നൽകി. ചെന്നൈക്കായി ദീപക് ചഹാർ രണ്ട് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്ക് 20 ഓവറില് അഞ്ചു വിക്കറ്റ് നഷ്ടത്തില് 125 റൺസെടുക്കാനേ സാധിച്ചുള്ളൂ. രാജസ്ഥാന് ബൗളര്മാർ ചെന്നൈയെ 125-ൽ ഒതുക്കി. അഞ്ചാം വിക്കറ്റിൽ 51 റൺസ് കൂട്ടിച്ചേർത്ത ക്യാപ്റ്റന് എം.എസ് ധോനി - രവീന്ദ്ര ജഡേജ സഖ്യമാണ് സൂപ്പർ കിംഗസിനെ 100 കടത്തിയത്. 17-ാം ഓവറിലാണ് ചെന്നൈക്ക് 100 റൺസ് തികയ്ക്കാനായത്. തന്റെ 200-ാം ഐ.പി.ൽ മത്സരത്തിനിറങ്ങിയ ചെന്നൈ ക്യാപ്റ്റൻ എം.എസ് ധോനി ടോസ് നേടിയ ശേഷം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.