75-ാമത് ഓർമ്മദിനത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അൽഫോൻസാ സ്മരണ പങ്കുവയ്ക്കുന്നു

75-ാമത് ഓർമ്മദിനത്തിൽ 75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അൽഫോൻസാ സ്മരണ പങ്കുവയ്ക്കുന്നു

കൊച്ചി : വിശുദ്ധിയുടെ നറുമണം പരത്തി ലോകമെങ്ങും സഹന ജീവിതത്തിന് സാക്ഷ്യം നൽകിയ വിശുദ്ധ അൽഫോൻസാമ്മയുടെ 75-ാമത് ഓർമ്മദിനം “എൻ്റെ അൽഫോൻസാമ്മ” ഗ്ലോബൽ ഓൺലൈൻ തിരുന്നാൾ   ജൂലൈ 24 ന് ആഘോഷിക്കുന്നു. സീറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ചുബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉത്ഘാടനം നിർവ്വഹിക്കും.

ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ,കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ,കോഴിക്കോട് രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.വർഗീസ് ചക്കാലക്കൽ, മാവേലിക്കര രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ്, കെ സി ബി സി മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി, പാലാ രൂപത സഹായമെത്രാനും വി.അൽഫോൻസാമ്മയുടെ കുടുംബാംഗവുമായ മാർ ജേക്കബ് മുരിക്കൻ  എന്നീ പിതാക്കന്മാർ സന്ദേശങ്ങൾ നൽകും. വിവിധ സന്യാസസഭാ ശ്രേഷ്ഠർ അൽമായ പ്രതിനിധികൾ തുടങ്ങിയവർ ആശംസകൾ നൽകും.

75 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ അൽഫോൻസാ സ്മരണ ഈ തിരുന്നാൾ ദിനത്തിൽ പങ്കുവയ്ക്കുന്നു. പാകിസ്ഥാനിൽ നിന്നും വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള അൽഫോൻസാ സാക്ഷ്യങ്ങൾ അൽഫോൻസ എന്ന വിശുദ്ധ ദൈവ തിരുമുൻപിൽ എത്ര മാത്രം സ്വീകാര്യയായിരുന്നു എന്നതിന്റെ തെളിവുകളാണ്. ക്രിസ് ജോനാഥൻ എന്ന പാക്കിസ്ഥാൻകാരനും  രഞ്ജന കവിരത്ന എന്ന ശ്രീലങ്കക്കാരിയും വിവിധ രാജ്യങ്ങളുടെ പ്രതിനിധികളോടൊപ്പം ഇതിൽ പങ്കു ചേരുന്നു.

തിരുന്നാൾ ആഘോഷത്തിൽ പങ്കു ചേരാൻ ആഗ്രഹിക്കുന്നവർക്ക്
Zoom Meeting ID: 875 1625 9965 & Passcode: cnews ഉപയോഗിക്കുക. 

യൂട്യൂബ് ലൈവ് കാണുവാൻ https://www.youtube.com/c/Cnewslive

ഫേസ്‌ബുക് ലൈവ് കാണുവാൻ https://www.facebook.com/CNewsLiveMedia/
ലിങ്കും സന്ദർശിക്കേണ്ടതാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.