തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ സാമൂഹ്യമാധ്യമങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലുമുള്ള അതിക്രമം തടയാനായി ഡിജിറ്റല്‍ പട്രോളിങ് സംവിധാനം ആരംഭിക്കും. സോഷ്യല്‍ മീഡിയയിലെ സൈബര്‍ ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍, സൈബര്‍സെല്‍, സൈബര്‍ഡോം എന്നിവ ഒരുമിച്ചാണ് ഡിജിറ്റൽ പട്രോളിങ് ആരംഭിക്കുന്നത്.
ഗാര്‍ഹിക, സ്ത്രീധന പീഡനങ്ങളടക്കം സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ കേരള പൊലീസ് നടപ്പാക്കുന്ന പിങ്ക് പ്രൊട്ടക്ഷന്‍ പദ്ധതിയുടെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയത്. സ്ത്രീകള്‍ക്കെതിരെ നിരന്തരം കുറ്റകൃത്യങ്ങളുണ്ടാവുന്ന 'ഹോട്ട് സ്പോട്ടുകള്‍' സംസ്ഥാന ക്രൈം റെക്കോര്‍ഡ് ബ്യൂറോ എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.
സ്ത്രീധന മരണം, ബലാത്സംഗം, സ്ത്രീധന പീഡനം എന്നിങ്ങനെയുള്ള കേസുകള്‍ കൂടുതൽ രേഖപ്പെടുത്തുന്ന സ്ഥലങ്ങള്‍ പ്രത്യേകമായി മാര്‍ക്ക് ചെയ്ത് ഇവിടങ്ങളില്‍ പിങ്ക് പട്രോളിങ് സംവിധാനങ്ങളും ആശയവിനിമയവും ഉഉര്ജ്ജിതമാകും. അടിയന്തര സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയം മൊബൈല്‍ ആപ്ലിക്കേഷനിലെ എമര്‍ജന്‍സി ബട്ടണില്‍ അമര്‍ത്തിയാല്‍ പൊലീസ് സഹായം ഉടന്‍ ലഭ്യമാവും.
പൊല് ആപ്പിലും ഈ സൗകര്യം ലഭ്യമാണ്. 1515 നമ്പറിൽ വിളിച്ച് ഏതുസമയത്തും സഹായം തേടാം. അടിയന്തര സഹായത്തിനു ഫോണ്‍വിളികള്‍ കൈകാര്യം ചെയ്യാന്‍ 14 ജില്ലകളിലും പൊലീസ് പിങ്ക് കണ്ട്രോള് റൂമുകളും സജ്ജമാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.