ഒളിമ്പിക്സ്: ആദ്യ ദിനം തന്നെ റെക്കോഡ് സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍; ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത്

ഒളിമ്പിക്സ്: ആദ്യ ദിനം തന്നെ റെക്കോഡ്  സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍; ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത്

ടോക്യോ: ഒളിമ്പിക്സിന്റെ ആദ്യ ദിനം തന്നെ റെക്കോഡ് സ്വന്തമാക്കി ദക്ഷിണ കൊറിയയുടെ ആന്‍ സാന്‍. അമ്പെയ്ത്തില്‍ വനിതകളുടെ വ്യക്തിഗത റാങ്കിങ് റൗണ്ടിലാണ് 680 പോയന്റോടെ ആന്‍ റെക്കോഡ് സ്വന്തമാക്കിയത്. 1996ല്‍ യുക്രൈനിന്റെ ലിന ഹെറാസിമെങ്കോ സ്ഥാപിച്ച 673 പോയന്റ് എന്ന റെക്കോഡാണ് 20കാരി ആന്‍ തിരുത്തിയത്.

ദക്ഷിണ കൊറിയയുടെ തന്നെ യാങ് മിന്‍ഹീ (677), കാങ് ചായങ് (675) എന്നിവരാണ് രണ്ടാമതും മൂന്നാമതുമായി ഫിനിഷ് ചെയ്തത്. അതേസമയം വ്യക്തിഗത റാങ്കിങ് റൗണ്ടില്‍ ഇന്ത്യയുടെ ലോക ഒന്നാം നമ്പര്‍ താരം ദീപിക കുമാരി ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 663 പോയന്റ് നേടിയാണ് ദീപിക ഒമ്പതാമതെത്തിയത്. ആദ്യ ആറ് ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ എട്ടാം സ്ഥാനത്തായിരുന്ന ദീപിക ആദ്യ പകുതി അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് എത്തിയിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ പിന്നോട്ടുപോയ താരം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ഭൂട്ടാന്റെ കര്‍മയാണ് അടുത്ത റൗണ്ടില്‍ ദീപികയുടെ എതിരാളി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.