"വിശുദ്ധിയുടെ പൂമരം" സിസ്റ്റർ എലൈസ് മേരിയുടെ പുസ്തക പ്രകാശനം "എന്റെ അൽഫോൻസാ" ഓൺലൈൻ തിരുന്നാളിൽ


കൊച്ചി : വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതവും ആദർശങ്ങളും സഹനമാതൃകയും പുതിയ തലമുറയ്ക്ക് സ്വീകാര്യമായവിധം ആവിഷ്കരിക്കുകയാണ് സിസ്റ്റർ എലൈസ് മേരി തന്റെ പുതിയ പുസ്തകമായ വിശുദ്ധിയുടെ പൂമരത്തിലൂടെ. വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ പല മനോഹര സംഭവങ്ങളും മനോഹര മായി കോർത്തിണക്കി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

ജൂലൈ 24 ന് "എന്റെ അൽഫോൻസാ" ഓൺലൈൻ തിരുന്നാൾ ആഘോഷ വേളയിൽ ചങ്ങനാശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം പുസ്തകപ്രകാശനം നടത്തും.ഗദ്യ കവിത പോലെ മനോഹരമായ ഭാഷ ശൈലിയാണ് ഗ്രന്ഥ കർത്താവ് ഉപയോഗിച്ചിരിക്കുന്നതെന്ന് അവതാരികയിൽ മാർ ജോസഫ് പെരുംതോട്ടം അഭിപ്രായപ്പെട്ടു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ്‌ സന്യാസിനീസമൂഹത്തിന്റെ ചങ്ങനാശേരി ദേവമാതാ പ്രോവിന്‍സ്‌ അംഗമായ സിസ്റ്റർ എലൈസ് ചങ്ങനാശേരി സെന്റ്‌ ആന്‍സ്‌ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയി സേവനം ചെയ്യുന്നു. ചങ്ങനാശേരി 90.8 റേഡിയോ മീഡിയാ വില്ലേജില്‍ നാലുവര്‍ഷമായി ഹൃദയമൊഴി പ്രോഗ്രാംചെയ്തുകൊണ്ട് മാധ്യമ രംഗത്തും പ്രവർത്തിക്കുന്നു. 2014 -ല്‍ “നമ്മള്‍” എന്ന കൃതി ഡോ. കമലാദാസ്‌ ഫൌണ്ടേഷന്റെ മാധവിക്കുട്ടി പുരസ്കാരം നേടി. സ്നേഹനിലാവ്‌ , അരികെ, നമ്മള്‍, കാഴ്ചയ്ക്കപ്പുറം, പച്ചമരത്തണല്‍, ഇങ്ങനെയും, ഹൃദയമൊഴി, വഴിമാറി നടന്നവര്‍, ധന്യസ്മൃതി, പാവങ്ങളുടെ പ്രിയപ്പെട്ടവള്‍, സഞ്ചാരിയുടെ സ്വപ്നങ്ങള്‍,They Took an Untrodden Path,രണ്ടാം മൈല്‍ എന്നിവയാണ്  സിസ്റ്ററിന്റെ  ഇതര കൃതികള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.