മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

മൂന്നാം ഏകദിനത്തില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തോൽവി

കൊളംബോ:  ഇന്ത്യ ശ്രീലങ്ക മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി. 226 റണ്‍സെന്ന വിജയലക്ഷം പിന്തുടര്‍ന്ന ശ്രീലങ്ക 48 പന്തും മൂന്ന് വിക്കറ്റും ശേഷിക്കെ ജയം കൈക്കലാക്കി. മഴ കളി മുടക്കിയതിനെ തുടര്‍ന്ന് മത്സരം 47 ഓവറാക്കി ചുരുക്കിയിരുന്നു. 76 റണ്‍സുമായി അവിശ്ക ഫെര്‍ണാണ്ടോയും 65 റണ്‍സോടെ ഭാനുക രാജപക്‌സയുമാണ് ലങ്കയ്ക്ക് ജയം സമ്മാനിച്ചത്. ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച്‌ ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

98 പന്തില്‍ നാല് ഫോറിന്റേയും ഒരു സിക്‌സിന്റേയും സഹായത്തോടെയാണ് അവിശ്ക 76 റണ്‍സ് നേടിയത്. 12 ഫോറുകള്‍ വീശിയടിച്ച്‌ 56 പന്തില്‍ നിന്നായിരുന്നു ഭാനുകയുടെ 65 റണ്‍സ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 109 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

ഇന്ത്യക്കായി രാഹുല്‍ ചാഹര്‍ മൂന്നും ചേതന്‍ സക്കറിയ രണ്ടും വിക്കറ്റ് നേടി. 43.1 ഓവറിൽ ഇന്ത്യ 225 റണ്‍സ് കണ്ടെത്തിയത്. പൃഥ്വി ഷാ (49), മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ (46), 40 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവ് എന്നിവരാണ് ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുത്തത്. അരങ്ങേറ്റ ഏകദിനത്തില്‍ അര്‍ധ ശതകത്തിന് തൊട്ടരികില്‍ വീഴാനായിരുന്നു സഞ്ജുവിന് യോഗം. 46 പന്തില്‍ നിന്ന് അഞ്ചു ഫോറിന്റേയും ഒരു സിക്സും എടുത്ത് സഞ്ജു 46 റണ്‍സ് നേടിയാണ് മടങ്ങിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.